തൃശൂർ: മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചുതള്ളിയതിനെ തുടർന്ന് നിലത്തുവീണ മധ്യവയസ്കൻ മരിച്ചു. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ കായികാധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. സുഹൃത്ത് രാജരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി 11.30ന് റീജനൽ തിയറ്ററിന് മുന്നിലായിരുന്നു സംഭവം. തൃശ്ശൂരില്‍ നാടകോത്സവം നടക്കുന്ന റീജ്യനല്‍ തിയേറ്ററിന് സമീപമുള്ള ബിയര്‍ പാര്‍ലറിലിരുന്നാണ് അനിലും രാജരാജനും മദ്യപിച്ചത്. ഇതിന് ശേഷം നാടക അക്കാദമിയുടെ ഉള്ളിലേക്ക് പോയി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ രാജരാജന്‍ അനിലിനെ പിടിച്ചുതള്ളി എന്നാണ് പോലീസ് പറയുന്നത്.
നിലത്ത് തലയടിച്ച് വീണ അനില്‍ ബോധരഹിതനായി. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ ദേഹത്ത് പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.