ചാവക്കാട്: രാജ്യത്തെ വൈവിധ്യങ്ങൾ തച്ചു തകർത്ത് മരുഭൂമിയാക്കിയാൽ ഇന്ത്യക്ക് എന്ത് ഗുണമാണുള്ളതെന്ന് സംഘ് പരി വാർ ആലോചിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ഖുർആൻ സ്റ്റഡി സെൻറർ കേരളയുടെ സംസ്ഥാനതല പ ഠിതാക്കളുടെ സംഗമവും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹിഷ്ണുത നിറഞ്ഞ ആത്മീയത ഇന്ത്യയുട െ മാത്രം പ്രത്യേകതയാണെന്ന് ലോകം മനസ്സിലാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ വർഗീയതയുടെയും വിഭാഗീയതയുടെയും രാഷ്ട്രീയം കൈയാളുന്നവർ ഇന്ത്യയുടെ അഖണ്ഡത തകർക്കുകയാണ്. ഇന്ത്യയെന്ന ആശയം അവർ മനസ്സിലാക്കുന്നില്ല. 370ാം വകുപ്പ് ഇന്ത്യയെയും കശ്മീരിനെയും ചേർത്തു നിർത്തുന്ന കണ്ണിയായിരുന്നു.
ഇന്ത്യയിലെ ജനം എന്തിനു കലഹിക്കണം. സ്നേഹത്തിലും സൗഹാർദത്തിലും നിന്നുകൊണ്ട് നമുക്ക് സംവദിക്കാം. എല്ലാ മതങ്ങളെക്കുറിച്ചും വേദഗ്രന്ഥങ്ങളെക്കുറിച്ചും ശാന്തമായി സംസാരിക്കുന്നതിന് എന്ത് തടസ്സമാണുള്ളത്? രാജ്യനിവാസികൾക്ക് ഖുർആനെ മനസ്സിലാക്കാൻ സാധിക്കണം. അതിനായി മുസ്‌ലിം സമൂഹം തങ്ങളുടെ ജീവിതത്തെ ഖുർആനിന് അനുഗുണമായി മാറ്റിപ്പണിയണം. വർഗീയതയെയും വംശീയതയെയും നിരാകരിക്കുന്ന സാർവലൗകികതയുടെ സന്ദേശമാണ് ഖുർആൻ മുന്നോട്ട് വെക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന സമിതിയംഗം പി.വി. റഹ്മാബി, ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ ഖാസിമി തുടങ്ങിയവർ സംസാരിച്ചു.
ഖുർആൻ സ്റ്റഡി സെൻറർ സംസ്ഥാന കോഓഡിനേറ്റർ മലിക് ശഹബാസ്, ജമാഅത്തെ ഇസ്‌ലാമി ജില്ല സെക്രട്ടറി ഇ.എ. മുഹമ്മദ് റഷീദ്, വനിതാവിഭാഗം പ്രസിഡൻറ് ഉമ്മുകുൽസു പെരുമ്പിലാവ്, എം.എ. ആദം, പി.എ. വാഹിദ്, ടി.കെ. സലാം, അനസ് നദ്‌വി, കെ.എ. സദറുദ്ദീൻ, ഷാജു മുഹമ്മദുണ്ണി, ഉമർ അബൂബക്കർ, ടി.എ. മുഹമ്മദ് മൗലവി, കെ.എം. ഖദീജ, എ.എസ്. ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പള്ളി സ്വാഗതവും സമ്മേളന കൺവീനർ കെ. ഷംസുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.