എം.ജി സർവകലാശാല നാനോ സയൻസ്​ മേധാവി നന്ദകുമാറിനെ മാറ്റി

കോട്ടയം: ​ഗവേഷക വിദ്യാർഥി ദീപയുടെ സമരത്തിന്​ പിന്നാലെ എം.ജി സർവകലാശാല നാനോ സയൻസ്​ മേധാവി നന്ദകുമാർ കളരിക്കലിനെ നീക്കി. പകരം ചുമതല എം.ജി സർവകലാശാല വൈസ്​ ചാൻസിലർ സാബു തോമസ്​ ഏറ്റെടുത്തു. ഇന്ന്​ നടന്ന എം.ജി സർവകലാശാല സിൻ​ഡിക്കേറ്റ്​ യോഗത്തിന്​ ശേഷമാണ്​ തീരുമാനമുണ്ടായത്​.

അതേസമയം, നേരത്തെ എം.ജി സർവകലാശാലക്ക്​ മുന്നിൽ നിരാഹാരസമരം നടത്തുന്ന ദീപക്ക്​ നീതിയുറപ്പാക്കുമെന്ന്​ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞിരുന്നു. എന്നാൽ, അധ്യാപകനെ പുറത്താക്കിയുള്ള ഉത്തരവ്​ ലഭിക്കുന്നത്​ വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നായിരുന്നു ദീപയുടെ മറുപടി.

പി.എച്ച്​.ഡി ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​​ ദലിത്​ വിദ്യാർഥിനി ദീപ പി നിരാഹാരം തുടങ്ങിയത്​. 2012 ലാണ്​ ദീപ എം.ജി സർവകലാശാലയിൽ നാനോ സയൻസിൽ എം.ഫിൽ പ്രവേശനം നേടിയത്​. എന്നാൽ, ലാബ് അനുവദിക്കാതെയും ആവശ്യമായ മെറ്റീരിയലുകൾ ലഭ്യമാക്കാതെയും നിലവിലെ സിൻഡിക്കേറ്റ് അംഗവും വൈസ്​ചാൻസലറും തന്നെ ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കുന്നില്ലെന്നാണ്​ ദീപയുടെ പരാതി.

ദീപയുടെ പരാതിയിൽ രണ്ടംഗ സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ സിൻഡിക്കേറ്റ് അംഗം കുറ്റക്കാരനെന്നു കണ്ടെത്തുകയും എസ്.സി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈകോടതിയിൽനിന്ന്​ അനുകൂല ഉത്തരവ്​ ലഭിക്കുകയും ചെയ്തു. പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂർത്തീകരിക്കാൻ എല്ലാ സഹായങ്ങളും ദീപക്ക്​ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടു. എന്നാൽ, സർവകലാശാലയിൽനിന്ന്​ അനുകൂല സമീപനം ഉണ്ടായിട്ടില്ലെന്ന്​ ദീപ ആരോപിച്ചിരുന്നു.

Tags:    
News Summary - MG University replaces Nandakumar, head of nanoscience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.