Posted On
date_range Updated On
date_range മാർ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് സംസ്കരിക്കും
കൊച്ചി: ചെങ്ങനൂർ ഭദ്രാസന അധിപൻ തോമസ് മാർ അത്തനാസിയോസിന്റെ ഭൗതീക ശരീരം ഇന്ന് സംസ്കരിക്കും. ഓതറ സെന്റ് ജോർജ് ദയറയിൽ ഇന്ന് വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങ്. ബേസേലിയോ മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോ ലിക്ക ബാവയുടെയും വിവിധ തിരുമാനിമാരുടെയും വൈദികരുടെയും നേതൃത്ത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.
ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഭൗതിക ശരീരം ഉച്ചക്ക് ഒരു മണിയോടെ വിലാപയാത്രയായി പുത്തൻകാവ്, ചെങ്ങന്നൂർ, കല്ലിശ്ശേരി വഴി ഓതറ സെന്റ് ജോർജ് പള്ളിയിൽ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.