മേഴ്സി ബാലന്‍ മാസ്റ്റര്‍ നിര്യാതനായി 

വടകര: സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനത്തി​​െൻറ ആദ്യകാല സാരഥികളില്‍ പ്രമുഖനും സി.പി.എം നേതാവുമായ മേഴ്സി ബാലന്‍ മാസ്റ്റര്‍ (67) നിര്യാതനായി. മേഴ്സി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു. അസുഖബാധയെ തുടര്‍ന്ന്, തിങ്കളാഴ്ച രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

40 കൊല്ലം മുമ്പ് വടകര കേന്ദ്രമായി സമാന്തര വിദ്യാഭ്യാസത്തി​​െൻറ ചാലക ശക്തിയായി പ്രവര്‍ത്തിച്ച ബാലന്‍ മേഴ്സി ആര്‍ട്സ് കോളജ് തുടങ്ങിയാണ് ഈ രംഗത്ത് ചുവട് വെച്ചത്. സര്‍ക്കാര്‍ കോളജുകളില്‍ ചേരാന്‍ കഴിയാതെ പോയ ആയിരകണക്കിനു വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ആശ്രയമായത് മേഴ്സി കോളജായിരുന്നു. വടകരക്കു പുറമെ നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി, കോഴിക്കോട് എിവിടങ്ങളിലൊക്കെ മേഴ്സി കോളജ് തുടങ്ങിയ ശേഷം സംസ്ഥാനത്തിന്‍്റെ വിവിധ പ്രദേശങ്ങളിലും കോളജ് ആരംഭിക്കുകയുണ്ടായി. 

പാരലല്‍ കോളജസ് അസോസിയേഷന്‍ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം, മാര്‍ക്സിയന്‍ പഠനകേന്ദ്രം ഡയരക്ടര്‍, സി.പി.എം വില്യാപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സി.പി.എം വര്‍ഗബഹുജന സംഘടനകളുടെ ജില്ല നേതൃത്വത്തിലുണ്ടായിരുന്നു.

മയ്യന്നൂരിലെ ദീപ്തിയില്‍ പരേതനായ കൊല്ലൻറവിട കണ്ണ​​െൻറയും നാണിയുടെയും മകനാണ്. ഭാര്യ: രമ. (അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മേഴ്സി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്). സഹോദരങ്ങള്‍: ജാനു, ചന്ദ്രന്‍, രാഘവന്‍, ലീല. 

ഇന്നു വൈകുന്നേരം മൂന്നു മുതല്‍ അഞ്ചു വരെ മൃതദേഹം വടകര ടൗഹാളില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്കാരം ചൊവ്വാഴ്ച രാവിലെ മയ്യന്നൂരിലെ വീട്ടുവളപ്പില്‍.
 

Tags:    
News Summary - Mercy Balan Died - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.