മാനസികാസ്വാസ്ഥ്യമുള്ള യുവാവ് വീട്ടിനുള്ളിൽ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ

തിരുവല്ല: തിരുവല്ലയിലെ കാരയ്ക്കലിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കൽ ചുള്ളിക്കൽ വീട്ടിൽ പരേതനായ പി.ഡി. മാത്യുവിന്‍റെ മകൻ ബൈജു (40)വിനെയാണ് ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശാരീരിക അവശതകളുള്ള മാതാവ് മോളി മാത്യുവും മാനസികാസ്വാസ്ഥ്യം ഉള്ള സഹോദരൻ ബോസ്ലേ മാത്യുവും ആണ് ബൈജുവിനെ കൂടാതെ വീട്ടിൽ ഉണ്ടായിരുന്നത്. തിരുവല്ല പൊലീസ് സ്ഥലത്തെത്തി തുടർനടപടികളെടുത്തു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Tags:    
News Summary - Mentally ill young man found dead inside his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.