ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് പീഡനം; അഞ്ച് യുവാക്കൾ അറസ്​റ്റിൽ

കി​ളി​മാ​നൂ​ർ: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള യു​വ​തി​യെ പീഡിപ്പിച്ച കേസിൽ അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്​​റ്റിലായി.

ഈ​ന്ത​ന്നൂ​ർ ഇ​ട​വി​ള​വീ​ട്ടി​ൽ രാ​ജേ​ഷ് (25), പ​ന​പ്പാം​കു​ന്ന് കോ​ള​നി​യി​ൽ മ​നു(31), ഈ​ന്ത​ന്നൂ​ർ ച​രു​വി​ള വീ​ട്ടി​ൽ അ​നീ​ഷ് (27), കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ നി​ഷാ​ന്ത് (24), ച​രു​വി​ള വീ​ട്ടി​ൽ അ​നീ​ഷ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: യു​വ​തി​യും ര​ക്ഷി​താ​ക്ക​ളും ഈ​ന്ത​ന്നൂ​ർ ഇ​ട​വി​ള വീ​ട്ടി​ൽ രാ​ജേ​ഷ് ഉ​പ​ദ്ര​വി​ക്കു​െ​ന്ന​ന്ന് കാ​ണി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു​വ​തി​യി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് റി​മാ​ൻ​ഡ്​ ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ യു​വ​തി നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​റ്റ്​ പ്ര​തി​ക​ളെ കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ വ​ർ​ഷ​ങ്ങ​ളാ​യി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വ​രു​ക​യാ​യി​രു​െ​ന്ന​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

സി.​ഐ കെ.​ബി. മ​നോ​ജ് കു​മാ​ർ, എ​സ്.​ഐ ബി​ജു​കു​മാ​ർ, ജൂ​നി​യ​ർ എ​സ്.​ഐ സ​രി​ത, ഷാ​ജി, റാ​ഫി, സി.​പി.​ഒ​മാ​രാ​യ സോ​ജു, സു​ജി​ത്, വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - mentally ill girl raped 5 youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.