കണ്ണൂർ: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല മാതൃകയിൽ കണ്ണൂർ സർവകലാശാലയിലും ആർത്തവാവധി നടപ്പാക്കും. ആർത്തവാവധി ആവശ്യപ്പെട്ട് സർവകലാശാല യൂനിയനും വിവിധ സംഘടനകളും വൈസ് ചാൻസലർക്ക് നിവേദനം നൽകിയിരുന്നു. ഈ മാസം 30ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിലോ അതിനുമുമ്പോ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.
ആർത്തവസമയത്ത് അനുഭവിക്കുന്ന പ്രയാസം കണക്കിലെടുത്ത് അവധി നൽകണമെന്നാണ് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന കണ്ണൂർ സർവകലാശാല യൂനിയന്റെ ആവശ്യം. നിവേദനത്തിൽ താമസിയാതെ തീരുമാനമുണ്ടാകുമെന്ന് രജിസ്ട്രാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.