കോട്ടയം: കയറിക്കിടക്കുന്ന കൂരക്ക് പട്ടയം കിട്ടാൻ ഭിന്നശേഷിക്കാരനായ മകനുമൊത്ത് 90കാരിയായ മീനാക്ഷിയമ്മ റവന്യൂ ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വാഗമണ്ണിനടുത്ത് ചോറ്റുപാറയിലെ കാണാൻ ഭംഗിയുള്ള, മഞ്ഞിൽ കുളിച്ച ഭൂമിയിൽ പലരും കണ്ണുവെച്ചിട്ടുണ്ടെന്നത് ആധി കൂട്ടുകയാണ്. പ്രായാധിക്യത്തിനൊപ്പം അർബുദവും അലട്ടുന്നുണ്ടെങ്കിലും കണ്ണിലെണ്ണയൊഴിച്ച് ഭൂമിക്ക് കാവലിരിക്കുകയാണിവർ. മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ അടുത്ത ബന്ധുവാണെന്ന് അവകാശപ്പെടുന്ന ഇവർ, ആ ബന്ധങ്ങൾ ഉപയോഗിച്ച് പട്ടയം നേടാൻ താൽപര്യമില്ലെന്ന നിലപാടിലാണ്.
വീടിനുസമീപം അങ്ങിങ്ങായി നിൽക്കുന്ന തേയിലയിൽനിന്ന് കൊളുന്ത് നുള്ളി വിറ്റുകിട്ടുന്ന പണമാണ് ആകെ വരുമാനം. ഇതിൽനിന്ന് വേണം ചികിത്സ മാർഗവും കണ്ടെത്താൻ.
മാറിമാറി വന്ന സർക്കാറുകൾ പലർക്കും പട്ടയം നൽകുന്നുവെന്ന വാർത്തയൊക്കെ അറിയുേമ്പാൾ മീനാക്ഷിയമ്മയുടെ കണ്ണുതള്ളുകയാണ്. എവിടെ, ആർക്ക് അപേക്ഷ നൽകിയാണ് ഇതൊക്കെ നേടുന്നതെന്ന് അവർക്ക് മനസ്സിലാകുന്നില്ല. വില്ലേജ് ഓഫിസ് മുതൽ മുഖ്യമന്ത്രിക്കുവരെ അപേക്ഷ കൊടുത്തെങ്കിലും മീനാക്ഷിയമ്മയുടെ കാര്യം നടന്നിട്ടില്ല.
അരനൂറ്റാണ്ട് മുമ്പ് ആലപ്പുഴ ജില്ലയിലെ തുറവൂർ പ്രദേശത്തുനിന്ന് ജോലിക്കായി ഭർത്താവുമൊത്ത് വാഗമണ്ണിൽ എത്തിയതാണ് മീനാക്ഷിയമ്മ. അതിനുമുമ്പ് വില്ലേജ് ഓഫിസിൽ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. അതിനാൽതന്നെ ചില ഉദ്യോഗസ്ഥരും മറ്റും തന്നെ കബളിപ്പിക്കുകയാണെന്ന ധാരണയിലാണിവർ. വാഗമൺ എന്നാണ് പറയുന്നതെങ്കിലും കോട്ടയം ജില്ലയിൽപെട്ട മീനച്ചിൽ താലൂക്കിലെ തീക്കോയി വില്ലേജിലാണ് ഭൂമി. പട്ടയം നൽകാൻ തടസ്സമില്ലാത്ത പ്രദേശമാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇതിനപ്പുറത്തേക്ക് കാര്യങ്ങൾ നടക്കുന്നില്ല. തെൻറ കൈവശമുള്ള ഭൂമി ചിലർ തട്ടിയെടുക്കാൻ ശ്രമിക്കുെന്നന്നാണ് മീനാക്ഷിയമ്മയുടെ ആരോപണം. അതിനുമുമ്പ് പട്ടയം കിട്ടണം. നേരത്തേ കുറച്ച് ഭൂമി സ്വന്തം പേരിലുണ്ടായിരുന്നു. പക്ഷേ, അത് അന്യാധീനപ്പെട്ടുപോയി. ഇൗ അവസ്ഥ ഇനിയുമുണ്ടായാൽ മകെൻറ കാര്യം കഷ്ടത്തിലാകും. ആധി അതുമാത്രമാണ്.
ഭൂമി കൈയേറാൻ ശ്രമിക്കുന്നെന്ന് ആരോപിച്ച് വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയ അധികൃതർ പരാതി സത്യമാണെന്ന് കാട്ടി കത്തും നൽകി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽനിന്ന് ഒഴിയുംമുമ്പ് തങ്ങൾക്കും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മയും മകനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.