അൽഫോൻസ
Posted On
date_range Updated On
date_range ബൈക്കുകൾ കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥിനി മരിച്ചു
മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട്ട് ഐ.ടി.സിക്ക് സമീപം വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാര്‍ഥിനി ആലപ്പുഴ സ്വദേശിനി അൽഫോൻസയാണ് (സ്നേഹമോൾ -22) മരിച്ചത്.
തിങ്കളാഴ്ച പുലർച്ച 6.50നാണ് സംഭവം. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിന് പരിക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.
ആലപ്പുഴ പുന്നപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് വാടക്കൽ പൂമതൃശ്ശേരി നിക്സന്‍റെ ഏക മകളാണ് അൽഫോൻസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.