Posted On
date_range Updated On
date_range രണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം റദ്ദാക്കി
തിരുവനന്തപുരം: രണ്ടു മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനം ജസ്റ്റീസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കെതിരേയാണ് നടപടി. ഇവിടെ നടത്തിയ പ്രവേശന പ്രക്രിയ സുതാര്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. ഇതോടെ ഈ രണ്ടു കോളജുകളില്‍ നിന്നായി പ്രവേശനം നേടിയ 150 ഓളം കുട്ടികളുടെ ഭാവി പ്രതിസന്ധിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.