മെഡിക്കൽ അഡ്മിഷന്‍റെ പേരിൽ തട്ടിപ്പ്; 25 ലക്ഷവുമായി മുങ്ങിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോട്ടയം: പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് അമ്പത്തൂർ പിള്ളയാർ കോവിൽ സ്ട്രീറ്റിൽ ശിവപ്രകാശ് നഗർ ഡോർ നമ്പർ 162ൽ വിജയകുമാറിനെ (47) ആണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലാ പൂവരണി സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും മകന് തമിഴ്നാട്ടിലെ വെല്ലൂരിലെ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം സീറ്റ് നൽകാതെ പ്രതി കബളിപ്പിക്കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസിലെ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനു സാമുവലിനെ പിടികൂടുകയും ചെയ്തിരുന്നു.

തുടർന്ന് ഒളിവിൽ പോയ കൂട്ടുപ്രതിയായ തമിഴ്നാട് സ്വദേശിക്ക് വേണ്ടി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനക്ക് ഒടുവിലാണ് പ്രതിയെ തമിഴ്നാട്ടിലെ ചെന്നൈയിലെ ഒളിവുസങ്കേതത്തിൽ നിന്നും അതിസാഹസികമായി പൊലീസ് സംഘം പിടികൂടുന്നത്. ഇയാൾ തട്ടിപ്പിനു വേണ്ടി 18ഓളം സിം കാർഡുകളാണ് മാറിമാറി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.

ഇയാൾക്ക് തൃശൂർ വെസ്റ്റ്, പന്തളം, അടൂർ എന്നീ സ്റ്റേഷനുകളിൽ സമാന രീതിയിൽ പണം തട്ടിയെടുത്ത കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ. തോമസ്, സി.പി.ഒമാരായ ശ്രീജേഷ് കുമാർ, അരുൺ കുമാർ, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - medical admission: A native of Tamil Nadu who went on the run was arrested in the case of extorting 25 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.