കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിന്റെ പിതാവ് തോട്ടത്തിൽ മൂസ മൗലവി (92) നിര്യാതനായി. കോഴിക്കോട് വാണിമേൽ നരിപ്പറ്റ സ്വദേശിയാണ്. കാസർകോട് ആലിയ അറബിക് കോളജിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. ദീർഘകാലം വാണിമേൽ ദാറുൽ ഹുദ സ്ഥാപനങ്ങളുടെ റസീവറായിരുന്നു.
ഭാര്യ: മാമി പൊയിൽക്കണ്ടി. മറ്റു മക്കൾ: സി. മൊയ്‌ദു (ഷാർജ) അബ്ദുസ്സമദ് (ജമാഅത്തെ ഇസ്‍ലാമി പാലേരി ഏരിയ പ്രസിഡന്റ്) ഖാലിദ് മൂസ നദ്‌വി (കുല്ലിയ്യത്തുൽ ഖുർആൻ, കുറ്റ്യാടി) യൂനുസ് (ഖത്തർ) റുഖിയ്യ (വെള്ളിയോട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക) താഹിറ, പരേതയായ സഈദ.
മരുമക്കൾ: സൂപ്പി വാണിമേൽ, ടി. മുഹമ്മദ് വേളം (ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സമിതി അംഗം) സുമയ്യ (വാണിമേൽ) ശക്കീറ പാലേരി (അധ്യാപിക, കല്ലോട് എ.എൽ.പി സ്‌കൂൾ) സഫിയ ഓമശ്ശേരി (ഐഡിയൽ പബ്ലിക് സ്‌കൂൾ, കുറ്റ്യാടി) മുഫീദ (കുറ്റ്യാടി) സഫീറ (ഭൂമിവാതുക്കൽ).
സഹോദരങ്ങൾ: ഫാത്തിമ, പരേതരായ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞമ്മദ്, അലിഹസൻ മൗലവി, കുഞ്ഞാമി,ഖദീജ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് 5.30ന് ചിയ്യൂർ ജുമാമസ്ജിദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.