കണ്ണൂർ: പൊതുപ്രവര്‍ത്തകന് പദവിയല്ല നിലപാടാണ് പ്രധാനമെന്ന് പി. ജയരാജന്‍. തന്നെ തഴഞ്ഞോ ഇല്ലയോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടത്. സംസ്ഥാന സമ്മേളനത്തില്‍ തന്നെ തഴഞ്ഞോ എന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത്. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നും പി. ജയരാജന്‍ വിമര്‍ശിച്ചു.
കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പാര്‍ട്ടി സെക്രട്ടറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കണ്ടിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
മാധ്യമങ്ങൾ മൊത്തം ഫലസിദ്ധിയെക്കുറിച്ചാണ് പറയേണ്ടത്. അതായത് സംസ്ഥാന സമ്മേളനം കൈക്കൊണ്ട അവിടെ പറഞ്ഞിട്ടുണ്ട്. നിങ്ങൾ സി.പി.എമ്മനകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെ യാതൊരു പ്രശ്നങ്ങളുമില്ല. എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി ജയരാജനെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍വ്യാപകമായി ചർച്ചയുണ്ട്. 'പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്', 'സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം' എന്നാണ് റെഡ് ആര്‍മി എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. 'കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍' എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.