സി.എം @ കാമ്പസ്​; ചോദ്യോത്തര വേളയിൽ മാധ്യമങ്ങൾക്ക്​ വിലക്ക്​

കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ നടന്ന 'നവകേരളം യുവകേരളം' വിദ്യാർഥി സംവാദ പരിപാടിയിൽ മാധ്യമങ്ങൾക്ക്​ വിലക്ക്​. മുഖ്യമന്ത്രി പിണറായി വിജയൻ സർവകലാശാലയിലെ വിദ്യാർഥികളുമായി നടത്തിയ ചോദ്യോത്തര വേളയിലാണ്​​ മാധ്യമപ്രവർത്തകർക്ക്​ വിലക്കേർപ്പെടുത്തിയത്​. മുഖ്യമന്ത്രിയുടെ ഉദ്​ഘാടന പ്രസംഗം കഴിഞ്ഞായിരുന്നു വിദ്യാർഥികളുമായുള്ള ചോദ്യോത്തര പരിപാടി. എന്നാൽ, ഉദ്​ഘാടന പ്രസംഗം കഴിഞ്ഞയുടൻ മാധ്യമ പ്രവർത്തകരോട്​ സദസ്സിൽ നിന്ന്​ പുറത്തുപോകാൻ അവതാരകൻ നിർദ്ദേശിക്കുകയായിരുന്നു.

സംഭവത്തിൽ ഒൗദ്യോഗിക വിശദീകരണം തരാൻ സംഘാടകർ തയ്യാറായില്ല. എം.ജി സർവകലാശാലാ കാമ്പസിൽ നടന്ന ചോദ്യോത്തര പരിപാടിയിൽ വിദ്യാർഥിനിയുടെ ചോദ്യത്തിന്​ മുഖ്യമന്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്​. ഇതി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവത്തിൽ വ്യാപക വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഇതി​െൻറ പശ്​ചാത്തലത്തിലാകാം കണ്ണൂരിൽ ചോദ്യോത്തര വേളയിൽ മാധ്യമങ്ങൾക്ക്​ വിലക്കേർപ്പെടുത്തി​യതെന്ന വിലയിരുത്തലുമുണ്ട്​.

Tags:    
News Summary - media got banner in cm at campus program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.