തൃശൂർ: ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന കേരള കാർഷിക സർവകലാശാലയിലെ പരിപാടിയിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. ഈ മാസം 26ന് നടക്കുന്ന സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ നിന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. ദൃശ്യങ്ങൾ പകർത്തുന്നതിനും വിലക്കുണ്ട്.
അതേസമയം, രാജ്ഭവന്റെ നിർദേശപ്രകാരമാണ് മാധ്യമങ്ങളെ വിലക്കിയത് എന്നാണ് കാർഷിക സർവകലാശാല അധികൃതർ നൽകുന്ന വിശദീകരണം. കുറച്ച് മാധ്യമപ്രവർത്തകർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനമുള്ളൂ. അതായത് പത്ര-ദൃശ്യ മാധ്യമങ്ങളിലെ അടക്കം 25 മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.
ഈ മാസം 26ന് രണ്ട് മണിക്ക് തൃശൂര്‍ പൂഴക്കല്‍ ഹയാത്ത് റീജന്‍സിയില്‍ വെച്ചാണ് ബിരുദദാനച്ചടങ്ങ്. കൃഷി മന്ത്രി പി. പ്രസാദും പങ്കെടുക്കുന്നുണ്ട്. ഭാരതാംബ വിവാദത്തിനു ശേഷം ഗവർണറും കൃഷിമന്ത്രിയും ഒരുമിച്ച് പങ്കെടുക്കുന്ന ചടങ്ങാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.