സത്യവും നീതിയും അടിസ്ഥാനം; നിലപാടിൽ മാറ്റമില്ല -മീഡിയ വൺ

കോഴിക്കോട്: ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിന്ന് സത്യവും നീതിയും അടിസ്ഥാനമാക്കിയുള്ള മാധ്യമ പ്രവർത്തനം അതിശക്തമായി തുടരുമെന്ന് മീഡിയ വൺ എഡിറ്റർ ഇൻ ചീഫ് സി.എൽ തോമസ്. ചാനൽ തുടർന്നു വന്ന പാത ഭാവിയിലും തുടരുമെന്ന് ഉറപ്പു നൽകുന്നു. അതിനായി മുഴുവൻ ജനങ്ങളുടെയും പിന്തുണ തേടുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഏർപ്പെടുത്തിയ 48 മണിക്കൂർ വിലക്ക് നീക്കിയ ശേഷം പുനരാരംഭിച്ച വാർത്താ സംപ്രേഷണത്തിലാണ് ചാനലിന്‍റെ എഡിറ്റർ ഇൻ ചീഫ് നിലപാട് വ്യക്തമാക്കിയത്.

വിലക്ക് നടപ്പാക്കിയ ശേഷമാണ് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്‍റെ അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചത്. ഇരുട്ടിലായ 14 മണിക്കൂർ ചാനലിനെ പിന്തുണച്ച നാട്ടുകാർക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രസ്ഥാനങ്ങൾക്കും നന്ദി പറയുന്നതായും എഡിറ്റർ ഇൻ ചീഫ് വ്യക്തമാക്കി.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ അ​ര​ങ്ങേ​റി​യ വ​ം​ശീ​യാ​തി​ക്ര​മം പക്ഷപാതപരമാ​യി റി​പ്പോ​ർ​ട്ടു ​ചെ​യ്​​തെ​ന്നാ​രോ​പി​ച്ചാണ്​ മീ​ഡി​യ​വ​ൺ, ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ ചാ​ന​ലു​ക​ളു​ടെ സം​പ്രേ​ഷ​ണ​ത്തി​ന്​ 48 മ​ണി​ക്കൂ​ർ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്ക് ഏർപ്പെടുത്തിയത്​. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ 7.30 മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി 7.30 വ​രെ​യാ​ണ്​ വി​ല​ക്കിയത്.

ചാ​ന​ലി​ലും സ​മൂ​ഹ​മാ​ധ്യ​മ​വേ​ദി​ക​ളി​ലും പൂ​ർ​ണ​മാ​യും സം​േ​പ്ര​ഷ​ണം ത​ട​ഞ്ഞു. വം​ശീ​യാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ടു ​ചെ​യ്​​ത​തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യ​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

14 മണിക്കൂറിന്​ ശേഷം രാവിലെ 9.30 ഓടെ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയവണിന് ഏർപ്പെടുത്തിയ വിലക്ക്​ നീക്കി. ഏഷ്യാനെറ്റിന്‍റെ വിലക്ക്​ ശനിയാഴ്​ച ​പുലർച്ചെ ഒരു മണിയോടെ നീക്കിയിരുന്നു.

Tags:    
News Summary - Media Ban Media One Editor in Chief CL Thomas -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.