മാധ്യമവിലക്ക് : പ്രതിഷേധ പ്രകടനം നടത്തി

കൊച്ചി: വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കൈരളി, മീഡിയ വണ്‍ ചാനലുകള്‍ക്ക് പ്രവേശനം നിഷേധിച്ച ഗവര്‍ണ്ണറുടെ ജനാധിപത്യ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി. തുടന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി എം. സൂഫി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കെ.യു.ഡബ്ലിയു.ജെ. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, ട്രഷറര്‍ മനു ഷെല്ലി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Media Ban: A protest demonstration was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT