മീഡിയ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സുകൾ നാളെ ആരംഭിക്കും

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള മാധ്യമ പഠന സ്ഥാപനമായ കേരള മീഡിയ അക്കാദമിയിലെ പി.ജി ഡിപ്ലോമ കോഴ്സുകൾ നാളെ ആരംഭിക്കും. വിലെ 11ന് അക്കാദമി ഓഡിറ്റോറിയത്തിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഭാഷാ പണ്ഡിതയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ഡോ. എം. ലീലാവതി വിദ്യാർഥികൾക്ക് അനുഗ്രഹ സന്ദേശം നൽകും.

അന്വേഷണാത്മക മാധ്യമ പ്രവർത്തകൻ ജോസി ജോസഫ് കോഴ്സുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. 24 ന്യൂസ് ചീഫ് എഡിറ്ററും സിഇഒയുമായ ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയും അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനുമായിരിക്കും.

മാധ്യമ പ്രവർത്തകൻ ഡെൻസിൽ ആൻ്റണി, അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ലക്ചറർ വിനീത വി.ജെ, ടെലിവിഷൻ ജേണലിസം കോഴ്‌സ് കോർഡിനേറ്റർ സജീഷ് ബി നായർ എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി കെ.ജി സന്തോഷ് സ്വാഗതവും അസി. സെക്രട്ടറി പി.കെ വേലായുധൻ നന്ദിയും പറയും.

Tags:    
News Summary - Media Academy PG Diploma courses will start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.