പട്ടയങ്ങളിലെ തെറ്റ് തിരുത്താൻ സംവിധാനം

പട്ടയങ്ങളിലെ തെറ്റ് തിരുത്താൻ സംവിധാനമുണ്ടെന്ന് മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. തഹസീൽദാരോ. സ്പെഷ്യൽ തഹസീൽദാരോ അനുവദിച്ച ഉത്തരവിനെതിരെ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് മുമ്പാകെ അപേക്ഷ നൽകാം.

റവന്യൂ ഡിവിഷൻ ഓഫീസർ പാസാക്കിയിട്ടുള്ള ഉത്തരവിനെതിരെ കലക്ടർക്ക് അപേക്ഷ നൽകാം. കലക്ടർ പാസാക്കിയിട്ടുള്ള ഉത്തരവിനെതിരെ ലാൻഡ് റവന്യൂ കമീഷണർക്ക് അപ്പീൽ അപേക്ഷ സമർപ്പിക്കാം.

അപ്പീൽ അധികാരി പരിശോധിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളും. അതോടൊപ്പം മുൻപ് അനുവദിച്ച ക്രയ സർട്ടിഫിക്കറ്റുകളിൽ സർവേ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തിരുത്തലുകൾ വരുത്താൻ അപേക്ഷ ലഭിച്ചാൽ ആ തിരുത്തലുകൾ ലാൻഡ് ട്രൈബ്യൂണലിന് വരുത്താമെന്നും മന്ത്രി ഡോ.കെ.ടി ജലീലിന് മറുപടി നൽകി. 

Tags:    
News Summary - Mechanism for correcting mistakes in titles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.