എം.ബി.ബി.എസ് വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു

കോഴിക്കോട്: അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥികൾ. പാഠഭാഗങ്ങളും പരിശീലനവും പൂർത്തിയാക്കാതെ പരീക്ഷ നടത്തുന്നതിലാണ് പ്രതിഷേധം. കോഴിക്കോട് 216 വിദ്യാർഥികളിൽ 20 പേർ മാത്രമാണ് പരീക്ഷക്കെത്തിയത്. തൃശൂരിൽ മെഡിക്കൽ കോളജിൽ 60 പേർ മാത്രമാണ് പരീക്ഷക്കെത്തിയത്.

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. രണ്ടു മാസം കൂടി പഠനം പൂർത്തീകരിച്ച് മതി പരീക്ഷയെന്നാണ് വിദ്യാർഥികളുടെ നിലപാട്. പരീക്ഷക്കെത്തുന്ന കുട്ടികളുടെ എണ്ണം നോക്കി മാറ്റുന്നത് പരിഗണിക്കുമെന്ന് ആരോഗ്യസർവകലാശാല ഹൈകോടതിയെ അറിയിച്ചിരുന്നു.

അതേസമയം, പരീക്ഷ നിർബന്ധമായി എഴുതിപ്പിക്കാൻ സമ്മർദവുമായി മെഡിക്കൽ കോളജുകളും രംഗത്തുണ്ട്. ഇതുസംബന്ധിച്ച് പ്രത്യേക സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. 

Tags:    
News Summary - MBBS students boycott exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.