Posted On
date_range Updated On
date_range എം.ബി. രാജേഷ് നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം ഡെപ്യൂട്ടി സ്പീക്കർക്ക് കൈമാറി. സ്പീക്കർ സ്ഥാനം രാജിവെക്കുംമുമ്പ് എം.ബി. രാജേഷ് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിയായി രാജേഷിന്‍റെ സത്യപ്രതിജ്ഞ ആറിന് രാവിലെ 11ന് രാജ്ഭവനിൽ നടക്കും. രാജേഷിന് പകരം സ്പീക്കർ സ്ഥാനത്തേക്ക് എ.എൻ. ഷംസീറിനെയാണ് സി.പി.എം നിശ്ചയിച്ചിട്ടുള്ളത്. നിയമസഭ സമ്മേളിച്ചായിരിക്കും സ്പീക്കറെ തെരഞ്ഞെടുക്കുക. അതിനായി സഭ ഉടൻ ചേരും. അതുവരെ സ്പീക്കറുടെ ചുമതലകൂടി ഡെപ്യൂട്ടി സ്പീക്കർ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.