Posted On
date_range Updated On
date_range സി.പി.എം വിമതൻെറ പിന്തുണയിൽ മാവേലിക്കര നഗരസഭ ഭരണം യു.ഡി.എഫിന്
മാവേലിക്കര: മാവേലിക്കര നഗരസഭ ഭരണം യു.ഡി.എഫ് ഉറപ്പിച്ചു. സി.പി.എം വിമതൻ കെ.വി ശ്രീകുമാറിൻെറ പിന്തുണയിലാണ് യു.ഡി.എഫ് ഭരിക്കുക. ആദ്യ മൂന്ന് വർഷം ശ്രീകുമാർ ചെയർമാനാകുമെന്നാണ് ധാരണ.
28 വാർഡിൽ മൂന്ന് മുന്നണികൾക്കും 9 വീതം തുല്ല്യ സീറ്റുകളാണ് ലഭിച്ചത്. 13ാം വാർഡിൽനിന്ന് വിമതനായി ജയിച്ച കെ.വി ശ്രീകുമാർ തന്നെ ചെയർമാനാക്കുന്ന മുന്നണിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു കെ.വി ശ്രീകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.