മത്സ്യഫെഡ്: കോടി രൂപ തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

കൊല്ലം: മത്സ്യഫെഡി‍െൻറ അന്തിപ്പച്ചയിൽ നിന്നുള്ള വരുമാനത്തിൽനിന്ന് ഒരു കോടിയോളം രൂപ തിരിമറി നടത്തിയ കേസിൽ താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. വാടി കൊച്ചുകാളി അഴികത്ത് എം. മഹേഷ് (32) ആണ് പിടിയിലായത്. ശക്തികുളങ്ങരയിലെ പ്രീ പ്രോസസിങ് സെന്‍ററിൽ ഏഴ് വർഷമായി താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിവരുകയായിരുന്നു ഇയാൾ.

കഴിഞ്ഞ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ഫിഷറീസ് വകുപ്പി‍െൻറ അന്തിപ്പച്ച വാഹനത്തിൽനിന്ന് ലഭിച്ച വിറ്റുവരവ് തുക കുറച്ചുകാണിച്ചാണ് ഇയാളും സഹായിയായ രണ്ടാംപ്രതി അനിമോനും 94 ലക്ഷം രൂപ തിരിമറി നടത്തിയത്. ഓഡിറ്റിങ് നടത്തിയപ്പോഴാണ് ഭീമമായ തുക തട്ടിപ്പ് നടത്തിയതായി മനസ്സിലാകുന്നത്. ശക്തികുളങ്ങര പ്രീ പ്രോസസിങ് സെന്‍റർ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികൾ രണ്ടുപേരും ഒളിവിൽ പോകുകയും പിന്നീട് ഒന്നാംപ്രതിയായ മഹേഷിനെ ബന്ധുവീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാംപ്രതിയായ അനിമോൻ സ്ഥിരജീവനക്കാരനും ജൂനിയർ അസിസ്റ്റന്‍റുമാണ്. ഇയാൾ ഒളിവിലാണ്.

Tags:    
News Summary - Matsyafed: A man has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.