കിണറ്റില്‍ വീണ് മരിച്ച മത്തായിയുടെ മൃതദേഹം ദഹിപ്പിക്കില്ലെന്ന് ബന്ധുക്കൾ

പ​ത്ത​നം​തി​ട്ട: കിണറ്റില്‍ വീണ നിലയിൽ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ഉടൻ സംസ്ക്കരിക്കില്ലെന്ന് ബന്ധുക്കൾ. ആ​രോ​പ​ണ​വി​ധേ​യ​രാ​യ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ന​ട​പ​ടി എ​ടു​ത്തെ​ങ്കി​ല്‍ മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഇവർ. മത്തായിയെ വനം വകുപ്പ് ജീവനക്കാർ കിണറ്റിൽ തള്ളിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍ വില്‍സണ്‍ ആവശ്യപ്പെട്ടു.

റാന്നി വനമേഖലയിലെ കുടപ്പന പ്രദേശത്ത് വനം വകുപ്പിന്‍റെ സി.സി.ടി.വി കാമറകൾ കഴിഞ്ഞ ദിവസം തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വീട്ടിൽ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്ത് വന്ന വാര്‍ത്ത മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ചെന്നാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

മ​ത്താ​യി മു​ങ്ങി മ​രി​ച്ചു​വെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ന്‍റെ പാ​ടു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.