പാലക്കാട്​ മുതലമടയിൽ ആടുകൾ കൂട്ടത്തോടെ ചത്തു

പാലക്കാട്: മുതലമടയിൽ ആടുകൾ കൂട്ടത്തോടെ ചത്തു. ചുള്ളിയാർ ഡാം പരിസരത്ത് മേയാൻ വിട്ട 13 ആടുകളാണ് ചത്തത്. വെള്ളാരംകടവ് സ്വദേശികളായ നാലുപേരുടെ ആടുകളാണ് ചത്തത്. ഡാം പരിസരത്ത് തള്ളിയ രാസമാലിന്യങ്ങളോ മാന്തോപ്പുകളിലെ കീടനാശിനി പ്രയോഗത്തി​​​െൻറ അനന്തരഫലമോ ആകാം ആടുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ്​ പ്രാഥമിക നിഗമനം. പാലക്കാട് നിന്ന് വെറ്റിനറി സർജൻമാരുടെ സംഘം മുതലമടയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Mass Goat Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.