തൊഴിലുറപ്പ്​ തൊഴിലാളികൾക്ക്​ മുഖാവരണം ഗ്രാമപഞ്ചായത്തുകൾ​ വക; ഉത്തരവിറങ്ങി

കാസർകോട്​: തൊഴിലുറപ്പ്​ തൊഴിലാളികൾക്ക്​ മുഖാവരണം ഗ്രാമപഞ്ചായത്തുകൾ വാങ്ങിനൽകണമെന്ന്​ സർക്കാർ. ഇതുസംബന് ധിച്ച്​ കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പി​​െൻറ ഉത്തരവിറങ്ങി.

കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ മഹാതമാഗാന ്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയിൽ പ്രവൃത്തിയെടുക്കുന്ന തൊഴിലാളികൾക്ക്​ ആവശ്യമായ മുഖാവരണം വാങ്ങുന് നതിന്​ ​ഗ്രാമപഞ്ചായത്തുകളുടെ തനത്​ ഫണ്ട്​ വിനിയോഗിക്കാൻ ഉത്തരവിൽ അനുമതി നൽകി. കോവിഡ്​ വ്യാപനത്തിനെതിരെ മുൻകരുതലെടുത്ത്​ തൊഴിലുറപ്പ്​ പദ്ധതിക്കു കീഴിൽ പ്രവൃത്തികൾ ആരംഭിക്കാൻ കേന്ദ്ര -സംസ്​ഥാന സർക്കാരുകൾ കഴിഞ്ഞ ദിവസം അനുവാദം നൽകിയിരുന്നു. എന്നാൽ, മുഖാവരണത്തി​​െൻറ ചെലവ്​ പദ്ധതിയുടെ ഭരണച്ചെലവിൽനിന്ന്​ വഹിക്കാൻ സാധിക്കില്ലെന്ന്​ തൊഴിലുറപ്പ്​ പദ്ധതി മിഷൻ ഡയറക്​ടർ സർക്കാരിനെ അറിയിച്ചു.

തുടർന്നാണ്​, പദ്ധതിക്കു കീഴിൽ ജോലി ചെയ്യുന്ന സജീവ തൊഴിലാളികൾക്ക്​ ഒരാൾക്ക്​ രണ്ടെണ്ണം എന്ന കണക്കിൽ മുഖാവരണം നൽകാൻ സർക്കാർ ഉത്തരവിട്ടത്​. തുണിയിൽ നിർമിച്ച ഇരട്ട ലെയർ മുഖാവരണം കുടുംബശ്രീ അപ്പാരൽ പാർക്ക്​ ചെറുകിട സംരംഭ യൂനിറ്റുകൾ മുഖന സംഭരിക്കാനാണ്​ നിർദേശം. ഇതിലേക്കാവശ്യമായ തുക ഗ്രാമപഞ്ചായത്തുകളുടെ തനത്​ ജനറൽ പർപസ്​ ഗ്രാൻഡിൽനിന്ന്​ പരമാവധി ഒരു ലക്ഷം രൂപയിൽ അധികരിക്കാതെ ചെലവഴിക്കാനും യഥേഷ്​ടാനുമതി നൽകി.


ശുചീകരണ തൊഴിലാളികളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റു തൊഴിലാളികളും കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നാണ്​ നിർദേശം​. കാസർകോട്​, കണ്ണൂർ, കോഴിക്കോട്​, മലപ്പുറം എന്നീ റെഡ് സോണ്‍ ജില്ലകളിൽ തൊഴിലുറപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളില്‍ 33 ശതമാനം പേര്‍ക്കു മാത്രമേ ഒരു ദിവസം തൊഴില്‍ ചെയ്യാന്‍ അനുവാദമുള്ളൂ.

Tags:    
News Summary - MASK FOR nrega

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.