പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം; പൊലീസ് ലാത്തിവീശി

കീഴുപറമ്പ്: വാലില്ലാപുഴ സുന്നി ജുമാമസ്ജിദിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തി വീശി. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ഇരുകൂട്ടരും സംഘടിച്ചെത്തിയതോടെയാണ് സംഘർഷമുണ്ടായത്. പള്ളി കമ്മിറ്റി ഭാരവാഹിത്വത്തെ ചൊല്ലിയും ഖത്തീബിനെ മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.

1976ലാണ് മുസ്​ലിം ജമാഅത്ത് എന്ന പേരിൽ പള്ളി രജിസ്​റ്റർ ചെയ്തിരുന്നത്. ഇരു വിഭാഗം സുന്നികളും മുജാഹിദ് വിഭാഗങ്ങളും ഒരുമിച്ചായിരുന്നു പള്ളിയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. മുജാഹിദ് വിഭാഗം പിന്നീട് വേറെ പള്ളി നിർമിച്ചു പോയി.

പിന്നീട് പള്ളി കമ്മിറ്റി ഒരു വിഭാഗം ദുരൂഹമായ മാർഗത്തിൽ കൈയടക്കി എന്നാണ് മറുവിഭാഗം ഉയർത്തുന്ന ആരോപണം. എന്നാൽ, ഈ ആരോപണത്തെ പൂർണമായും നിലവിലെ പള്ളിക്കമ്മിറ്റി ഭാരവാഹികൾ തള്ളിക്കളയുന്നു. സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരും പള്ളിക്കകത്തും റോഡിലുമായി വ്യത്യസ്ത ജുമുഅകൾ നടത്തി. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. 16 പേരെ അറസ്​റ്റ്​ ചെയ്ത് ജാമ്യത്തിൽ വിട്ടു.

Tags:    
News Summary - masjid clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.