മാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹരജിയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹരജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകർപ്പ് തയാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടതി അറിയിച്ചു.

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടന്‍റെ ആദ്യത്തെ ആവശ്യം. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും പിന്നീട് നിലപാട് മാറ്റി.

Tags:    
News Summary - Masapadi case: Court adjourned judgment on Mathew Kuzhalnadan's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.