മരുതോങ്കര ജുമാമസ്ജിദ് മുതവല്ലിയെയും ഇമാമിനെയും പൊലീസ് മർദിച്ചതായി പരാതി

കുറ്റ്യാടി: അടുക്കത്ത് നരയേങ്കാട് ജുമാമസ്ജിദ് മുതവല്ലി നെല്ലിയുള്ളതിൽ ശരീഫിനെയും ഇമാം സുലൈമാൻ മുസ്ലിയാരെയും പെരുന്നാൾ ദിനത്തിൽ പൊലീസ് പള്ളിയിൽ കയറി മർദിച്ചതായി പരാതി. വെള്ളിയാഴ്ച വെളുപ്പിന് പള്ളിയിലെത്തിയ കുറ്റ്യാടി സി.െഎ സുബഹി നമസ്​​കാരം കഴിഞ്ഞ് വരികയായിരുന്ന ഇമാം സുലൈമാൻ മുസ്ലിയാരെ അധിേക്ഷപിച്ച് സംസാരിക്കുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്ത തന്നെയും സി.െഎ.അധിക്ഷേപിക്കുകയും ലാത്തികൊണ്ട് മർദിക്കുകയൂം ചെയ്തതായി മുതവല്ലി ശരീഫ് പറഞ്ഞു.

ശരീഫിനെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടെയ്​ൻമ​െൻറ് സോണിൽപെട്ട മഹല്ലുകളിൽ നിന്ത്രണങ്ങൾ പാലിച്ച് പെരുന്നാൾ നമസ്കാരവും ബലികർമവും നടക്കാൻ കലക്ടർ അനുവദിച്ചിട്ടുണ്ടന്ന തെറ്റായ സന്ദേശം സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. അതിനാൽ പെരുന്നാൾ നമസ്കാരം ഉണ്ടാവില്ലെന്ന നോട്ടീസ് പതിക്കാനും മറ്റുമാണ് പള്ളിയിലെത്തിയതെന്നും ഇതൊന്നും വകവെക്കാതെ പൊലീസ്​ മർദിക്കുകയായിരുന്നുവെന്നും ശരീഫ് പറഞ്ഞു. 

സംഭവത്തിൽ മഹല്ല്  വാസികളും പരിസര മഹല്ല് ഭാരവാഹികളും പ്രതിഷേധിച്ചു. കുടുംബങ്ങൾ വീടുകളിൽ പ്രതിഷേധം നടത്തുകയും അത്​ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്​തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന്​ കോൺഗ്രസ് കാവിലുമ്പാറ ബ്ലോക്ക് പ്രസിഡൻറ്​ ആവശ്യപ്പെട്ടു. പെരുന്നാൾ ദിനത്തിൽ പള്ളി ഇമാമിനെയും മുതവല്ലിയെും മർദിച്ച പൊലീസ്  ഉദോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് വെൽഫെയർപാർട്ടി മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

 മർദിച്ചെന്ന വാർത്ത തെറ്റെന്ന്​ കുറ്റ്യാടി സി.െഎ

പള്ളി മുതവല്ലിയെും ഇമാമിനെയും താൻ മർദിച്ചെന്ന വാർത്ത തെറ്റാണെന്ന് കുറ്റ്യാടി സി.െഎ.വിനോദ് പറഞ്ഞു. കണ്ടെയിൻമ​െൻറ് സോണിൽപെട്ട മരുതോങ്കര നരയേങ്കാട് പള്ളിയിൽ ആളുകൾ കൂടി നസ്കരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ താനും രണ്ട് എസ്.െഎ.മാർ ഉൾപ്പെടെ പൊലീസുകാരും ആറരക്ക് സ്ഥലത്തെത്തിയപ്പോൾ പള്ളി കോമ്പൗണ്ടിൽ 12 പേരുണ്ടായിരുന്നു. എല്ലാവരുടെയും പേര് എഴുതിയെടുത്ത് ബോധവൽക്കരിക്കുകയാണുണ്ടായതെന്ന്​ അദ്ദേഹം പറഞ്ഞു. 

65കാരനായ പള്ളി ഇമാം അവിടെ വരാൻ പാടില്ല. കഴിഞ്ഞ ദിവസം ഇദ്ദേഹത്തോട് ചോദിച്ചപ്പോൾ അവിടെ ആളുകൾ നമസ്കാരത്തിന് വരാറില്ലെന്നാണ് പറഞ്ഞതെന്നും സി.െഎ.പറഞ്ഞു. ഒരാളുടെ വശം മാസ്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻെറ ബൈക്ക് താൻ തടഞ്ഞു വെച്ചിട്ടുണ്ടെന്നും സി.ഐ പറഞ്ഞു.

Tags:    
News Summary - maruthonkara juma masjid muthavalli and imam beaten by police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.