Posted On
date_range Updated On
date_range ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചനപ്പോരാട്ടങ്ങൾക്ക് ആവേശം നൽകും - ജമാഅത്തെ ഇസ്‌ലാമി
കോഴിക്കോട്: ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീനടക്കം ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ഊർജം നൽകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പ്രസ്താവിച്ചു.
മറ്റൊരു രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ലോക രാഷ്ട്രങ്ങളും സമൂഹവും ഈ പൈശാചികതക്കെതിരെ രംഗത്തുവരണം.
സയണിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയമാണിത്. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും മുജീബ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.