കോവിഡ് മഹാമാരിയും ലോക്ഡൗണും വില്ലനായതോടെ സംസ്ഥാനത്ത് ഒരുപാട് വിവാഹങ്ങളാണ് മാറ്റിവെച്ചത്. ഇതിനിട യിലും നിയന്ത്രങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ രീതിയിൽ വിവാഹം നടത്തിയവരും ഏറെ. തികച്ചു വ്യത്യസ്തവും മാതൃകാപ രവുമായ ഒരുപാട് വിവാഹചടങ്ങുകൾക്കും ഈ ലോക്ഡൗൺ കാലം സാക്ഷിയായി.
വിവാഹസദ്യക്ക് വേണ്ടി കരുതിവച്ച തുക കൊണ്ട ് സമൂഹ കിച്ചണിലേക്ക് ഭക്ഷണമൊരുക്കി മാതൃകയാവുകയാണ് ചാലക്കുടി മേലൂർ കച്ചിറയ്ക്കൽ ജോർജ്. ജോർജിനേറെയും അധ്യാപി കയായ ഭാര്യ ഡാലിയുടേയും മൂത്ത മകളും കോളജ് അധ്യാപികയുമായ ഗ്രീഷ്മയും തിരുമുടിക്കുന്ന് ചൂരയ്ക്കൽ ബാബു - ഡാലി ദമ്പതികളുടെ മകൻ മൈസൂരിൽ മാർക്കറ്റിംഗ് മാനേജറായ പോളും തമ്മിലെ മനഃസമ്മതം ഞായറാഴ്ച മേലൂർ പള്ളിയിൽ നടന്നു. കോവിഡ് ദുരിതകാലത്ത് ആഘോഷങ്ങൾ ഒഴിവാക്കുന്ന തുക ഉപയോഗിച്ച് എന്തെങ്കിലും സഹായങ്ങൾ ചെയ്യണം എന്ന് ജോർജ് തീരുമാനിക്കുകയായിരുന്നു.
150 പേർക്ക് രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി സമൂഹ അടുക്കള വഴി വിതരണം ചെയ്തു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പ്രതിശ്രുത വധുവരന്മാർ സമൂഹ അടുക്കള സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.എ. സാബു, പഞ്ചായത്തംഗങ്ങളായ ജോസഫ് പൈനാടത്ത്, എം.എസ്. ബിജു, വിക്ടോറിയ ഡേവീസ്, എം.ഡി. പ്രദീപ്, സി.കെ. വിജയൻ, ഇന്ദിര മോഹനൻ, അസി. സെക്രട്ടറി സി.എൻ. അനൂപ് എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.
ലോക്ഡൗൺ കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരെ മധുരം നൽകി അനുമോദിച്ചിരിക്കുകയാണ് മലപ്പുറത്തെ നവദമ്പതികൾ. മൈലപ്പുറം കൊന്നോല കുഞ്ഞിപ്പയുടെ മകൾ ഷബാന ഷെറിൻെറയും ഉമ്മത്തൂർ സ്വദേശി നാണത്ത് അബൂബക്കറിൻെറ മകൻ മുഹമ്മദ് അർഷദിൻെറയും വിവാഹമാണ് ലളിതമായി ഞായറാഴ്ച സംഘടിപ്പിച്ചത്. ഏപ്രിൽ ഒമ്പതിനായിരുന്നു ഇവരുടെ കല്യാണം നിശ്ചയിച്ചിരുന്നത്. അതിനിടയിലാണ് ലോക്ഡൗൺ എല്ലാം തകിടംമറിച്ചത്. ഞായറാഴ്ച വീട്ടുകാർ മാത്രം പങ്കെടുത്ത കല്യാണം നടത്തുകയായിരുന്നു. തുടർന്ന് വരനും വധുവും മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി ലഡു വിതരണം ചെയ്തു.
വിവാഹച്ചെലവ് ചുരുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദമ്പതികൾ സംഭാവന നൽകി. തൃശൂർ ചെറുതുരുത്തി നെടുംമ്പുര ചേരപ്പറമ്പിൽ പരേതനായ മരക്കാറിെൻറ മകൻ ഉമ്മറിെൻറയും കറുകപുത്തൂർ ചാഴിയാട്ടിരി വെളുത്തറ വളപ്പിൽ വീട്ടിൽ മൊയ്തീൻ കുട്ടിയുടെ മകൾ മുഹ്സിനയുടെയും വിവാഹമാണ് ലളിതമായ രീതിയിൽ നടന്നത്. വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി യു.ആർ. പ്രദീപ് എം.എൽ.എയെ ഏൽപിച്ചു. ഷെയ്ക്ക് അബ്ദുൽ ഖാദർ, സി.പി. ഹരിദാസ്, വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.