കൊച്ചി: വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ പരിഗണിക്കുമ്പോൾ ആദ്യബന്ധം വേർപെടുത്തിയത് ഉഭയസമ്മതപ്രകാരമാണോയെന്ന് പരിശോധിക്കേണ്ടതില്ലെന്ന് ഹൈകോടതി. എല്ലാ വിവാഹ മോചനങ്ങളും ഉഭയസമ്മത പ്രകാരമായിരിക്കണമെന്ന് നിയമമില്ല. അപേക്ഷകരായ ദമ്പതികൾ മറ്റേതെങ്കിലും സാധുവായ ബന്ധത്തിലുണ്ടോയെന്ന പരിശോധന മാത്രം മതിയാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ബന്ധം വേർപെടുത്തിയത് ഉഭയസമ്മത പ്രകാരമാണോയെന്ന് വ്യക്തമല്ലെന്ന പേരിൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നിരസിച്ച രജിസ്ട്രാറുടെ ഉത്തരവ് റദ്ദാക്കിയാണ് നിരീക്ഷണം.സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ മകൻ നൽകിയ അപേക്ഷ നിരസിച്ചതിനെതിരെ കോട്ടയം സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹരജിയാണ് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.