െകാച്ചി: തേദ്ദശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മതം മാറ്റത്തിെൻറ സാധുത ഉദ്യോഗസ്ഥൻ പരിശോധിക്കേണ്ടതില്ലെന്ന് ഹൈകോടതി. രജിസ്ട്രേഷന് വേണ്ടിയുള്ള അപേക്ഷയിൽ നടപടിയെടുക്കാൻ രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിധേയമായാണോ വിവാഹം നടന്നതെന്ന വിലയിരുത്തൽ മാത്രം മതിയാകുമെന്നും കോടതി വ്യക്തമാക്കി. തൃശൂർ കുണ്ടലിയൂർ സ്വദേശി പ്രണവും ഫിലിപ്പീൻസ് സ്വേദശിനി അരീലേ ബിഷേൽ ലോറോയുമായി നടന്ന വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിന് ഏങ്ങണ്ടിയൂർ പഞ്ചായത്ത് രജിസ്ട്രേഷൻ അധികാരി വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും നൽകിയ ഹരജിയിലാണ് ഉത്തരവ്.
ഹിന്ദു ആചാര പ്രകാരം ക്ഷേത്രത്തിൽ വെച്ച് ഫിലിപ്പീൻസ് സ്വദേശിനിയായ പെൺകുട്ടി മതം മാറിയതായി ഹരജിയിൽ പറയുന്നു. 2016 സെപ്റ്റംബർ 13നാണ് ഹിന്ദു മതാചാര പ്രകാരം വിവാഹം നടന്നത്. പഞ്ചായത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയപ്പോൾ മതം മാറ്റത്തിെൻറ സാധുത സംബന്ധിച്ച് സംശയമുള്ളതിനാൽ വിവാഹത്തിെൻറ നിയമ സാധുതയും രജിസ്ട്രേഷൻ ഉേദ്യാഗസ്ഥൻ ചോദ്യം ചെയ്തു. രജിസ്ട്രേഷൻ വിസമ്മതിക്കുകയും ചെയ്തു. തുടർന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. വിഷയം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ വനിത അഭിഭാഷകയെ കോടതി അമിക്കസ്ക്യൂറിയായി നിയമിക്കുകയും ചെയ്തു.
വിവാഹ രജിസ്ട്രേഷൻ യാന്ത്രികമായി നടക്കുന്ന ഒന്നല്ലെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായിരിക്കണം വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് ചെറിയ അന്വേഷണത്തിന് മാത്രമേ രജിസ്റ്റർ ചെയ്ത് നൽകുന്ന ഉദ്യോഗസ്ഥന് പറ്റൂ. നിയമപരമായി അതിന് സാധുതയുണ്ടോ, ഇരുവരും വിവാഹിതരാകാൻ പറ്റുന്നവരാണോ എന്നീ കാര്യങ്ങൾ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. വ്യക്തിനിയമത്തിെൻറ അടിസ്ഥാനത്തിലോ മതേതര നിയമ പ്രകാരമോ ആണോ ഇരുവരും വിവാഹിതരാകുന്നത് എന്നത് മാത്രമേ പ്രഥമദൃഷ്ട്യാ ബോധ്യമാകേണ്ടതുള്ളൂ.
മതം മാറ്റത്തിെൻറ സാധുതയും സാഹചര്യങ്ങളുമൊന്നും അന്വേഷിക്കേണ്ട ആവശ്യമില്ല. ഹിന്ദു മതത്തിലേക്ക് മാറാൻ പ്രത്യേക ഒൗപചാരികമായ ചടങ്ങുകളെക്കുറിച്ച പ്രതിപാദിച്ചിട്ടില്ലാത്തതിനാൽ താൻ ഹിന്ദുവാെണന്നോ ഹിന്ദു മതത്തിലേക്ക് മാറിയെന്നോ ഒരാൾ പറഞ്ഞാൽ, അയാളെ ഹിന്ദുവായി തന്നെ അധികൃതർക്ക് പരിഗണിക്കാം. ഹിന്ദു വിവാഹ നിയമ പ്രകാരം ഹരജിക്കാരുടെ വിവാഹം നടന്നതായി തെളിവുമുണ്ട്. ഇൗ സാഹചര്യത്തിൽ ഹരജിക്കാരുടെ വിവാഹം രജിസ്റ്റർ ചെയ്ത് കൊടുക്കണമെന്ന് കോടതി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടും സുപ്രീം കോടതി ഹൈകോടതി ഉത്തരവുകളും പരിഗണിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.