നാദാപുരം: ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് വിവാഹം കഴിച്ച തണ്ണീർപന്തൽ സ്വദേശിയായ യുവാവിനെതിരെ എറണാകുളം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പരാതിയിൽ ഓട്ടോ ഡ്രൈവറായ കുറ്റിക്കാട്ടില്‍ അജ്മല്‍(30), ഇയാളുടെ ബന്ധുക്കളായ അയിശ, മൈമുനത്ത്, ശബാന എന്നിവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് നാല് മാസമായപ്പോൾ മുതല്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
യുവതിക്ക് സൗന്ദര്യം പോരെന്നും അജ്മലിന് വേറെ നല്ല പെണ്ണിനെ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നതായും പരാതിയിലുണ്ട്. ഗര്‍ഭിണിയാകാത്തത് യുവതിയുടെ പ്രശ്നംകൊണ്ടാണെന്നും പറഞ്ഞും പീഡിപ്പിച്ചു. ഇതിനിടെ യുവതിയുടെ ആറ് പവന്‍ സ്വര്‍ണ്ണം അജ്മല്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. 2022 ഡിസംബര്‍ 27നായിരുന്നു യുവതിയും അജ്മലും തമ്മിലുള്ള വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.