പശ്ചിമഘട്ട നീർച്ചാലുകൾ അടയാളപ്പെടുത്തൽ: ജില്ലാതല അവതരണം ശനിയാഴ്ച കോതമംഗലത്ത്

കൊച്ചി: പശ്ചിമഘട്ട മേഖലയിൽ അടഞ്ഞു പോയതും നശിച്ചു പോയതുമായ നീർച്ചാലുകളെ നേരിട്ട് കണ്ടെത്തി ഭൂപടത്തിൽ അടയാളപ്പെടുത്തുക തുടർന്ന് പൊതുജന പങ്കാളിത്തത്തോടെ നീർച്ചാലുകളെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാപ്പാത്തോൺ പ്രവർത്തനങ്ങളുടെ ജില്ലാതല അവതരണം ശനിയാഴ്ച കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിക്കും.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അധ്യക്ഷത വഹിക്കും.നവ കേരളം കർമ്മ പദ്ധതി 2 ജില്ലാ കോ ഓർഡിനേറ്റർ എസ്. രഞ്ജിനി പദ്ധതി വിശദീകരണം നടത്തും. ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ഐ.സി.എഫ്.ഒ. എസ്. എസ് ) റിസർച്ച് അസിസ്റ്റന്റ് ബി. ജി ശ്രീലക്ഷ്മി, ഇന്റേൺ പി. സത്യ മാപ്പിങ്ങിന്റെ ശാസ്ത്രീയ രീതി അവതരിപ്പിക്കും.

ജില്ലയിലെ പശ്ചിമഘട്ട മലനിരകൾ കടന്നുപോകുന്ന 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മാപ്പത്തോൺ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുള്ളത്. നീർച്ചാൽ ശൃംഖല കണ്ടെത്തി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷനും സംസ്ഥാന ഐടി മിഷനും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ടെത്തുന്ന നീർച്ചാലുകളിൽ ജനകീയ പങ്കാളിത്തത്തോടെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് മിഷൻ, ജലസേചന വകുപ്പ്, ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ എന്നിവയുടെ ഏകോപനത്തോടെ വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം.

Tags:    
News Summary - Marking of Western Ghats watercourses: District level presentation on Saturday at Kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.