മറൈന്‍ ഡ്രൈവ് വാക്​വേയിലെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കണം -ഹൈകോടതി

കൊച്ചി: മറൈന്‍ ഡ്രൈവ് വാക്​വേയിലെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാൻ പൊലീസ്​ അടിയന്തര നടപടി സ്വീകരിക്കണമെന് ന്​ ഹൈകോടതി. ഇവിടത്തെ തെരുവു കച്ചവടം അനുമതിയില്ലാതെയാണെന്ന്​ നഗരസഭ അറിയിച്ച സാഹചര്യത്തിലാണ്​ ചീഫ്​ ജസ്​റ്റ ിസ്​ ഋഷികേശ്​ റോയ്​, ജസ്​റ്റിസ്​ എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചി​​െൻറ ഉത്തരവ്​. മറൈന്‍ഡ ്രൈവി​​െൻറ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് എറണാകുളം ചിറ്റൂർ സ്വദേശി രഞ്ജിത്ത് ജി. തമ്പി നല്‍കിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

കോടതി ഉത്തരവിനെ തുടർന്ന്​ ബുധനാഴ്​ച നഗരസഭ സെക്രട്ടറി ആര്‍.എസ്. അനു ഡിവിഷൻ ബെഞ്ച്​ മുമ്പാകെ നേരിട്ട് ഹാജരായിരുന്നു. തെരുവുകച്ചവടത്തിന് ലൈസന്‍സ് നല്‍കേണ്ടത് നഗരസഭയാണെന്നും മറൈന്‍ ഡ്രൈവ് വാക്​വേയില്‍ ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു.

നഗരസഭയുടെ ടൗണ്‍ വെന്‍ഡിങ് കമ്മിറ്റി തയാറാക്കിയ തെരുവുകച്ചവടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പൊന്നാരിമംഗലം സ്വദേശി എം. നിഷാദ് അടക്കമുള്ളവര്‍ 2018ല്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജിക്കാരുടെ നിവേദനത്തില്‍ ആറാഴ്ചക്കകം നഗരസഭ തീരുമാനമെടുക്കണമെന്ന ഉത്തരവാണ്​ 2018 ഫെബ്രുവരിയിൽ സിംഗിൾബെഞ്ചിൽനിന്നുണ്ടായത്​. നിവേദനം തീര്‍പ്പാക്കുന്നതുവരെ ഹരജിക്കാരെ ഒഴിപ്പിക്കരുതെന്നും ഹരജിക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ ആർ.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്​തമാക്കിയിരുന്നു.

എന്നാൽ, കോടതി നിർദേശിച്ച ആറാഴ്​ച സമയം കഴിഞ്ഞു. നിവേദനത്തിൽ ഹരജിക്കാർക്ക്​ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുമില്ല. അതിനാൽ, സിംഗിള്‍ബെഞ്ച് വിധിക്ക് പ്രസക്തിയില്ലാതായെന്നും വാക്​വേയില്‍നിന്ന് അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന്​ തടസ്സമില്ലെന്നും ഡിവിഷൻബെഞ്ച്​ വ്യക്​തമാക്കി.

മറൈന്‍ ഡ്രൈവ് നവീകരണത്തിന് അധികൃതര്‍ സ്വീകരിക്കുന്ന നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന്​ കോടതി വ്യക്​തമാക്കി. മറൈൻഡ്രൈവിലെ ശുചീകരണവും വെളിച്ചം ഒരുക്കലും അടക്കമുള്ളവയുടെ ഉത്തരവാദിത്തം ജി.സി.ഡി.എക്കാണെന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്ന ജി.സി.ഡി.എ സെക്രട്ടറി പി. ആര്‍. ഉഷാകുമാരി അറിയിച്ചു. രണ്ടാഴ്​ചക്കകം വാക്ക് വേയില്‍ വെളിച്ചം ഒരുക്കും. ബെഞ്ചുകളുടെ അറ്റകുറ്റപ്പണി, സി.സി.ടി.വി കാമറ സ്ഥാപിക്കല്‍, ടൈല്‍​ ജോലികൾ എന്നിവ ആറാഴ്ചക്കകം പൂര്‍ത്തിയാവുമെന്നും ജി.സി.ഡി.എ അറിയിച്ചു.

കോർപറേഷന്‍ കെട്ടിടത്തി​​െൻറ നിർമാണം ഒരാഴ്​ചക്കകം പ്രത്യേക സ്‌ക്രീന്‍ വെച്ച്​ മറക്കുമെന്ന്​ നഗരസഭയും അറിയിച്ചു. ഹരജി ഒക്ടോബര്‍ മൂന്നിന് വീണ്ടും പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Marine Drive Walk Way Sellers High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.