കൊച്ചി; മരടിൽ അവശേഷിക്കുന്ന ഫ്ലാറ്റുകളിൽ ഒന്നായ ജെയ്ൻ കോറൽകോവും നിയന്ത്രിത സ്ഫോടനത്തോടെ തകർത്തു. 10.59 ന് അ വസാന സൈറൺ മുഴങ്ങുകയും 11.03ന് തന്നെ ഫ്ലാറ്റ് നിലംപൊത്തുകയുമായിരുന്നു.എച്ച്.ടു.ഒ ഫ്ലാറ്റിൽ നിയന്ത്രിത സ്ഫോടനം ന ടത്തിയ എഡിഫൈസ് കമ്പനിയാണ് ഈ ഫ്ലാറ്റും പൊളിച്ചത്.
72.8 കിലോ സ്ഫോടക വസ്തുക്കളാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. കെട്ടിടം 49 ഡിഗ്രി ചെരിഞ്ഞ് പുറകി ലേക്കാണ് വീണത്. 26,400 ടണ്‍ അവശിഷ്ടങ്ങളുണ്ടായി. 17 നില തകരാനെടുത്തത് 9 സെക്കന്‍റാണ്. 10.30ന് ആദ്യ സൈറണ്‍ മുഴങ്ങി. 10.55ന് രണ ്ടാമത്തെ സൈറണും. 11.03ന് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയതോടെയാണ് ജെയിന്‍ കോറല്‍ കോവില്‍ സ്ഫോടനം നടന്നത്. 122 അപ ്പാർട്ട്മെൻറുകളാണ് ജെയ്ൻ കോറൽകോവിലുണ്ടായിരുന്നത്.
ഗോൾഡൻ കായലോരം ഫ്ലാറ്റ് രണ്ട് മണിക്കാണ് തകർക്കുക. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊളിക്കുന്നതില്‍ ഏറ്റവും ചെറിയ ഫ്ലാറ്റാണ് ഗോള്‍ഡന്‍ കായലോരം. 1.30ന് 200 മീറ്റർ പരിധിയിലെ എല്ലാ റോഡുകളും അടയ്ക്കും. സ്ഫോടനശേഷം 2.05ന് ദേശീയപാത തുറക്കും. 2.30 ന് എല്ലാ റോഡുകളും തുറക്കും. ഒഴിപ്പിക്കപ്പെട്ടവർക്ക് വീടുകളിലേക്കും കെട്ടിങ്ങളിലേക്കും മടങ്ങാം.
ശനിയാഴ്ച രാവിലെ 11.17ന് നടന്ന ആദ്യ നിയന്ത്രിത സ്ഫോടനത്തിൽ കുണ്ടന്നൂർ-തേവര മേൽപാലത്തിനുസമീപത്തെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ എന്ന ആദ്യ ഫ്ലാറ്റ് നിലം പതിച്ചിരുന്നു. 11.42ന് കായലിന് എതിർവശെത്ത ആൽഫ സെറീെൻറ രണ്ടാം ടവറും 11.43ന് ഒന്നാം ടവറും തരിപ്പണമായി. ഇന്ത്യയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ഏറ്റവും വലിയ കെട്ടിടമെന്ന റെക്കോഡാണ് ഹോളിഫെയ്ത്ത് നേടിയത്. നേരേത്ത ഇത് ചെന്നൈ മൗലിവാക്കത്തെ 11 നില കെട്ടിടത്തിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.