മൂവാറ്റുപുഴ: മരടിൽ തീരപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ആൽഫാ വെഞ്ചേഴ്സ് പ്രൈവറ്റ് കമ്പനി മാനേജിങ് ഡയറക്ടർ പോൾരാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച ഉച്ചക്ക് മൂന്നുവരെയാണ് ചോദ്യം െചയ്യാൻ ക്രൈംബ്രാഞ്ചിന് വിട്ട് ജഡ്ജി ബി. കലാംപാഷ ഉത്തരവായത്.
റവന്യൂ രേഖകളിൽ നിലമായ ഭൂമിയിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ ഇയാൾ മരട് പഞ്ചായത്ത് സെക്രട്ടറിയെയും ജൂനിയർ സൂപ്രണ്ടിനെയും യു.ഡി ക്ലർക്കിനെയും സ്വാധീനിച്ച് ഗൂഢാലോചന നടത്തിയെന്ന് കസ്റ്റഡി അപേക്ഷയിൽ ക്രൈംബ്രാഞ്ച് പറയുന്നു. നിയമലംഘനം മറച്ചുെവച്ചും കോടതികളിൽ നിലനിന്നിരുന്ന കേസുകളുടെ വിവരങ്ങൾ അറിയിക്കാതെയും 72 പേർക്ക് ഫ്ലാറ്റുകൾ വിൽപന നടത്തി ഇവരെ വഞ്ചിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
23നാണ് വിജിലൻസ് കോടതിയിൽ ഇയാൾ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.