??????? ?????? ????????????? ?????????? ?????????????????? ?????????? ?.??? ??????????????????????

മരട്​: സമയ പരിധി തീർന്നു; ഒഴിപ്പിക്കൽ പൂർണമായില്ല

കൊ​ച്ചി: മ​ര​ടി​ലെ പൊ​ളി​ച്ചു​മാ​റ്റാ​നു​ള്ള നാ​ല് ഫ്ലാ​റ്റു​ക​ളി​ലെ താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കേ​ണ്ട സ ​മ​യം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12മ​ണി​യോ​ടെ അ​വ​സാ​നി​ച്ചെ​ങ്കി​ലും ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി​ല്ല. വ​ള​രെ കു​റ​ച്ച് കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​ർ​ക്കാ​റി​​​െൻറ ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച് വ്യാ​ഴാ​ഴ്ച രാ​ത്രി​യും തു​ട​ർ​ന്ന​ത്. കൃ​ത്യ​മാ​യ പു​ന​ര​ധി​വാ​സം ല​ഭി​ക്കാ​തെ ഇ​റ​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലു​ള്ള ഇ​വ​ർ വെ​ള്ളി​യാ​ഴ്ച​യോ​ടെ ഒ​ഴി​ഞ്ഞേ​ക്കും.നി​ല​വി​ൽ നാ​ല് ഫ്ലാ​റ്റു​ക​ളി​ൽ​നി​ന്നും ഏ​റ​ക്കു​റെ താ​മ​സ​ക്കാ​ർ കു​ടി​യൊ​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ മാ​റ്റാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മെ​ങ്കി​ൽ അ​നു​വ​ദി​ക്കും. എ​ത്ര സ​മ​യം വേ​ണ​മെ​ന്ന് അ​റി​യി​ച്ചാ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് ഫ്ലാ​റ്റു​ക​ളി​ലെ​ത്തി​യ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ജി​ല്ല ക​ല​ക്ട​ർ എ​സ്.​സു​ഹാ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന താ​മ​സ​ക്കാ​രു​മാ​യി ഫ്ലാ​റ്റു​ക​ളി​ൽ വെ​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. 15 ദി​വ​സം കൂ​ടി ഒ​ഴി​യാ​നാ​യി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന് വ്യാ​ഴാ​ഴ്ച പ​ക​ൽ ഫ്ലാ​റ്റു​ട​മ​ക​ൾ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. വൈ​ദ്യു​തി​യും വെ​ള്ള​വും വി​ച്ഛേ​ദി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, വൈ​കീ​ട്ട് അ​ഞ്ചു​മ​ണി വ​രെ​യെ​ന്ന​ത് രാ​ത്രി 12 വ​രെ എ​ന്നു നീ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വൈ​കീ​ട്ട് അ​സി.​പൊ​ലീ​സ് ക​മീ​ഷ​ണ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് ഫ്ലാ​റ്റു​ക​ളി​ലു​മെ​ത്തി ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ത​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​യ​താ​യി അ​റി​യി​ച്ച് വ്യ​ക്തി​പ​ര​മാ​യ ക​ത്തു​ന​ൽ​കാ​ൻ പൊ​ലീ​സ് ഉ​ട​മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ചി​ല​ർ ഇ​ത്ത​ര​ത്തി​ൽ ഒ​ഴി​ഞ്ഞ​താ​യി കാ​ണി​ച്ച് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ല ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് താ​മ​സ​ക്കാ​രെ ക​ണ്ട​ത്. സ​ബ്ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങും ഫ്ലാ​റ്റു​ട​മ​ക​ളെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ച്ചു. നാ​ല് ഫ്ലാ​റ്റു​ക​ളി​ൽ നി​ന്നു​ള്ള​വ​രെ ഒ​ഴി​പ്പി​ക്കാ​നും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ര​ട് ന​ഗ​ര​സ​ഭ​ക്ക് ഒ​രു​കോ​ടി രൂ​പ​യു​ടെ അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ അ​ഭ്യ​ർ​ഥ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്.


മരടിൽ കുറ്റകൃത്യം തെളിഞ്ഞെന്ന്​ ക്രൈംബ്രാഞ്ച്​
കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച്​ ഫ്ലാറ്റ്​ സമുച്ചയങ്ങൾ നിർമിച്ച സംഭവത്തിൽ കുറ്റകൃത്യം തെളിഞ്ഞെന്ന്​ കേസ്​ അന്വേഷിക്കുന്ന ക്രൈ​ംബ്രാഞ്ച്​ എ.ഡി.ജി.പി ടോമി​ൻ ജെ. തച്ചങ്കരി. അന്വേഷണം ശരിയായ ദിശയിലാണ്​ മുന്നോട്ട്​ പോകുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.കുറ്റകൃത്യം നടന്നതിന്​ കൃത്യമായ തെളിവ്​ ലഭിച്ചിട്ടുണ്ട്​. ഇനി കുറ്റക്കാരെ കണ്ടെത്തിയാൽ മതി. ഫ്ലാറ്റ്​ നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ആവശ്യമെങ്കിൽ മരട്​ നഗരസഭ ഉദ്യോഗസ്​ഥരടക്കമുള്ളവരെ ചോദ്യം ചെയ്യും. മൂന്ന്​ മാസത്തിനകം കുറ്റപ്പത്രം സമർപ്പിക്കുമെന്നും ക്രൈം​ബ്രാഞ്ചി​​​​െൻറ തൊപ്പിയിലെ പൊൻതൂവലായി കേസ്​ മാറുമെന്നും തച്ചങ്കരി പറഞ്ഞു. ഫ്ലാറ്റ്​ നിർമാണത്തിൽ പങ്കാളികളായ എല്ലാവരെയും മൂന്ന്​ മാസത്തിനകം നിയമത്തിന്​ മുന്നിൽ കൊണ്ടുവരുമെന്ന്​ കഴിഞ്ഞദിവസം തച്ചങ്കരി വ്യക്​തമാക്കിയിരുന്നു.

തിരക്കിട്ട അഴിച്ചുമാറ്റലുകൾ... ധൃതിയിൽ കൂടൊഴിഞ്ഞൊരു പകൽ
കൊച്ചി: ധൃതിപിടിച്ച ഓട്ടങ്ങളുടെയും തിരക്കിട്ട അഴിച്ചുമാറ്റലുകളുടെയും രാപകൽ ആയിരുന്നു വ്യാഴാഴ്ച മരടിലെ നാല് ഫ്ലാറ്റുകളിൽ ദൃശ്യമായത്. പൊളിക്കുന്നതി​​െൻറ ഭാഗമായി ഒഴിയാനനുവദിച്ച സമയം അവസാനിക്കുന്ന സമയമായിരുന്നു വ്യാഴാഴ്ച. ബുധനാഴ്ച വരെ സാധാരണ വേഗതയിൽ നടന്ന സാധനങ്ങൾ മാറ്റലിനും വീടൊഴിയലിനും ഇന്നലെയായപ്പോഴേക്ക് ഇരട്ടിവേഗം കൈവരിച്ചു. ആകെക്കൂടി ബഹളമയമായ പകലും രാത്രിയുമായിരുന്നു കടന്നുപോയത്.

വീട്ടുപകരണങ്ങൾ മാറ്റാനും ഫ്ലാറ്റിലെ താമസക്കാരായ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ളവരെ സുരക്ഷിതമായി പുതിയ ഇടങ്ങളിലേക്ക് കൊണ്ടുപോകാനുമായി ആളുകൾ തിരക്കുകൂട്ടുന്ന കാഴ്ചയായിരുന്നു എങ്ങും. മുകൾനിലകളിൽനിന്ന് കയറിൽ കെട്ടിയും ലിഫ്റ്റിലൂടെ ഇറക്കിയുമാണ് സാധനങ്ങൾ താഴെയെത്തിച്ചത്. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, അടുക്കളസാധനങ്ങൾ, വിലപിടിച്ച രേഖകൾ, വസ്ത്രങ്ങൾ എന്നിവ കൂടാതെ കൈയിൽ കിട്ടാവുന്നതെല്ലാം എടുത്താണ് പലരും കൂടൊഴിഞ്ഞത്. വിലയേറിയ വാതിലുകളുടെ പിടികളും ടൈൽസ്, മാർബിൾ കഷണങ്ങളും അരുമയോടെ നട്ടുനനച്ച ചെടികളും ഔഷധത്തൈകളും ഇത്തരത്തിൽ കൊണ്ടുപോയ കൂട്ടത്തിലുണ്ടായിരുന്നു. സാധനങ്ങൾ താഴേക്കെത്തിക്കുന്നതിനിടെ അമിതഭാരവും തുടരെയുള്ള പ്രവർത്തനവും മൂലം ലിഫ്റ്റ് പലപ്പോഴും പണിമുടക്കി. സമയം നീളുംതോറും താമസക്കാരുടെ മുഖത്ത് ആശങ്കയും നിറഞ്ഞു. ഒഴിഞ്ഞുപോകാനുള്ള സമയം നീട്ടിക്കിട്ടുെമന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വൈകീട്ടോടെ ഇതും അസ്​തമിച്ചു. തുടർന്ന് രാത്രി വൈകിയും തിരക്കുപിടിച്ച്​ സാധനങ്ങൾ ഫ്ലാറ്റുകളിൽനിന്ന് മാറ്റിക്കൊണ്ടിരുന്നു. ഗുഡ്സ് കാരിയർ വാഹനങ്ങൾ നിരവധി തവണയാണ് ഫ്ലാറ്റുകളിൽ വന്നുംപോയുമിരുന്നത്. രാത്രി വൈകിയെത്തിയ കലക്ടർ ആവശ്യമെങ്കിൽ കുറച്ചുകൂടി സമയം സാധനങ്ങൾ നീക്കാൻ നൽകാമെന്നറിയിച്ചത് ചെറുതായെങ്കിലും ആശ്വാസം പകർന്നു.

സാധനങ്ങൾ ഒഴിപ്പിക്കുന്നതിനിടെയും പടിയിറങ്ങുന്നതിനിടെയും പലരും വികാരാധീനരാവുന്ന കാഴ്ചയുമുണ്ടായിരുന്നു. വർഷങ്ങളായി കിടപ്പാടമായിരുന്നിടത്തുനിന്ന് വേദനയോടെ ഇറങ്ങിപ്പോകേണ്ടതി​​െൻറ സങ്കടം താമസക്കാരുടെ മുഖത്ത്​ പ്രതിഫലിച്ചു. ഏറെ ഇഷ്​ടത്തോടെ സ്വന്തമാക്കിയ ഇടങ്ങളിൽനിന്ന് പോകേണ്ടിവന്നതി​​െൻറ സങ്കടം പങ്കുവെച്ചാണ് അവർ ഫ്ലാറ്റുകളിൽ നിന്നിറങ്ങിയത്.


ആൽഫയിൽ വൈദ്യുതി നേരത്തേ വിച്ഛേദിച്ചു
കൊച്ചി: ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനിടെ മരട് ആൽഫ സെറീൻ ഫ്ലാറ്റില്‍ രാത്രി 12 മണിക്ക്​ മുമ്പുതന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഫ്ലാറ്റിലെ 12ാം നിലയിൽ പൈപ്പ് പൊട്ടി വെള്ളം ചോർന്ന്​ താഴത്തെ നിലയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് അപകടം ഒഴിവാക്കാൻ വൈദ്യുതിബന്ധം വിച്ഛേദിച്ചത്. തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പി​െച്ചങ്കിലും ഇതി​​െൻറ ഫ്യൂസും അടിച്ചുപോയി. വൈദ്യുതി ഇല്ലാതായത് ഫ്ലാറ്റിലെ സാധനങ്ങൾ മാറ്റുന്ന പ്രവൃത്തിയെ കാര്യമായി ബാധിച്ചു.നെട്ടൂർ ജെയിൻ ഹൗസിങ്ങിൽ അമിതഭാരത്തെതുടർന്ന് ലിഫ്റ്റ് ചരിഞ്ഞു. ഫ്ലാറ്റുകളിൽനിന്നുള്ള സാധനങ്ങൾ ലിഫ്റ്റിലൂടെ താഴെയിറക്കവേയാണ് സംഭവം. ലിഫ്റ്റിൽ കയറ്റാവുന്നതിലേറെ സാധനങ്ങൾ കയറ്റിയതാണ് ചരിയാനിടയായത്.

Tags:    
News Summary - Maradu flat issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.