കൊച്ചി: സ്വരുക്കൂട്ടിയ സമ്പാദ്യംകൊണ്ട് നെയ്തുകൂട്ടിയ സ്വപ്നങ്ങൾ നിമിഷനേരത്തിൽ നി ലംപതിച്ചപ്പോൾ തകർന്നത് അവരുടെ ഹൃദയങ്ങൾ കൂടിയായിരുന്നു. വീണടിയുന്ന കെട്ടിടവും അതിൽനിന്ന് ഉയർന്ന പുകപടലങ്ങളും നോക്കി നെഞ്ചുതകർന്ന് കരയുന്ന ഹഫ്സയെ ഭർത്താവ് ല ിനുലാൽ ചേർത്തുപിടിച്ചു. ‘‘എത്രകാലം നമ്മൾ ജീവിച്ചയിടമാണ്...’’ ഉള്ളുപൊള്ളിക്കുന്നതാ യിരുന്നു ഹഫ്സയുടെ വാക്കുകൾ.
വർഷങ്ങളോളം താമസിച്ച ജയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ സമീപത്തെ ആഡംബര ഹോട്ടലിൽ ഇരുന്ന് കാണുകയായിരുന്നു അവർ. ഫ്ലാറ്റ് നമ്പർ 6 എച്ച്, അത് അവരുടെ സ്വപ്ന സാക്ഷാത്കാരത്തിെൻറ അടയാളംകൂടിയായിരുന്നു. മുഴുവനായി കാണാനാകാതെ കരഞ്ഞ് തളർന്ന ഭാര്യയെ തുടർന്ന് ലിനുലാൽ ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിലാക്കി. തുടർന്ന് നിലംപരിശായ തങ്ങളുടെ സ്വപ്നങ്ങൾ കാണാൻ അദ്ദേഹം ജയിൻ കോറൽ കോവിന്‍ മുന്നിലെത്തി. ‘‘ഫ്ലാറ്റ് വാങ്ങുമ്പോൾ മോനെ അടുത്തൊരു സ്കൂളിൽ ചേർത്തു. ഞങ്ങൾക്ക് ഫ്ലാറ്റിലിരുന്നാൽ സ്കൂള്‍ കാണാമായിരുന്നു. ഇതായിരുന്നു ഇവിടെ ഫ്ലാറ്റ് വാങ്ങാനുള്ള പ്രധാനകാരണം. ഫ്ലാറ്റ് പൊളിച്ചതൊന്നും മകൻ ഋഷിയെ അറിയിച്ചിട്ടില്ല’’ -ലിനു പറഞ്ഞു. കോട്ടയം പൊൻകുന്നം സ്വദേശിയായ ലിനുലാൽ ചാനലുകളിലെ സംഗീതപരിപാടികളില്‍ ഡ്രമ്മറാണ്.
2011ൽ ജയിൻ കോറൽ കോവിൽ 52 ലക്ഷം മുടക്കി ഫ്ലാറ്റ് വാങ്ങിയ ഇദ്ദേഹവും കുടുംബവും 2013ൽ താമസം തുടങ്ങി. ‘‘വലിയ സമ്പന്നരൊന്നുമല്ല. ഉള്ള കിടപ്പാടം വിറ്റും ആകെയുള്ള സമ്പാദ്യം ചെലവഴിച്ചും ഫ്ലാറ്റ് വാങ്ങിയവരാണ് ഇവിടെയുണ്ടായിരുന്നത്. പലരും ഫ്ലാറ്റ് പൊളിക്കുന്നത് ആഘോഷിക്കുകയാണ്. ഇവിടെനിന്ന് ഇറങ്ങിയതോെട ആളുകളുടെ ജീവിതരീതിതന്നെ മാറിപ്പോയി. ചിലർ ഗോഡൗണിലെ ഒറ്റമുറികളിലും ഹോസ്റ്റലുകളിലും വാടകവീടുകളിലുമൊക്കെയാണ് താമസിക്കുന്നത്. സമൂഹത്തിൽ അന്തസ്സായി ജീവിച്ചവരാണ് അവർ’’ -ലിനു ലാൽ പറഞ്ഞു.
കൈേയറിതല്ലേ, അനുഭവിക്കണമെന്ന രീതിയിെല കമൻറുകള്‍ പലയിടത്തുനിന്നും കേട്ടു. എന്നാല്‍, ചെയ്യാത്ത തെറ്റിനാണ് ഇവിടങ്ങളിലെ താമസക്കാര്‍ ക്രൂശിക്കപ്പെടുന്നതെന്ന് പലരും ഓര്‍ക്കുന്നില്ല. വീണ്ടും ഒരുപാട് പണം മുടക്കി ഫ്ലാറ്റിെൻറ ഇൻറീരിയർ ജോലി ചെയ്തു. സംഗീതമേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്നതുകൊണ്ട് ശബ്ദക്രമീകരണങ്ങൾക്ക് ഭിത്തിയടക്കം സജ്ജമാക്കിയിരുെന്നന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ കിട്ടി. തങ്ങളനുഭവിച്ച വിഷമം ഇനി ആർക്കും ഉണ്ടാകരുതെന്നാണ് പ്രാർഥനയെന്നും ലിനുലാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.