കൊച്ചി: സുപ്രീംകോടതിയിൽ സമർപ്പിച്ച തിരുത്തൽ ഹരജി പരിഗണിക്കുന്നതുവരെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കരുതെന്ന് ഏതാനും താമസക്കാർ. ദസറ അവധിക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കുന്നത് വരെ സാവകാശം നൽകണമെന്നാണ് പൊളിക്കാനുള്ള ഫ്ലാറ്റുകളിൽ ഒന്നായ ജയിൻ കോറൽ കോവിലെ താമസക്കാരുടെ ആവശ്യം.
സുപ്രീംകോടതി രൂപവത്കരിച്ച മൂന്നംഗ കമ്മിറ്റിയുടെ തെറ്റായ റിപ്പോര്‍ട്ടാണ് ഫ്ലാറ്റ് പൊളിക്കാനുള്ള വിധിക്ക് കാരണം. അത് വ്യക്തമാക്കി സര്‍ക്കാര്‍ വീണ്ടുമൊരു സത്യവാങ്മൂലം സമര്‍പ്പിക്കണം. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ ഏറ്റുപറയണം. അത്തരത്തില്‍ ഒരു സത്യവാങ്മൂലംകൂടി നല്കി ഫ്ലാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നുവെന്നും അവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സത്യവാങ്മൂലം സമര്‍പ്പിച്ച് ഉദ്യോഗസ്ഥ വീഴ്ച കോടതിയില്‍ ബോധിപ്പിച്ചില്ലെങ്കില്‍ മൂന്നംഗ സമിതിക്കെതിരെ കേസ് നല്‍കും. മരടിലെ പ്രശ്നത്തിനു പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫ്ലാറ്റ് നിര്‍മാതാക്കളും ബാങ്കുകളും ഉള്‍പ്പെടുന്ന ലോബിയാണ്.
പൊളിക്കുന്നതിന് സാവകാശം ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെയും നടപടികളുമായി മുന്നോട്ടുപോകും.
സുപ്രീംകോടതിയില്‍ റിട്ട് ഹരജിയും പുനഃപരിശോധന ഹരജിയും ഇപ്പോള്‍ തിരുത്തൽ ഹരജിയും നൽകിയ അഡ്വ. മനോജ് സി. നായര്‍, തോമസ് എബ്രഹാം, സൈമണ്‍ എബ്രഹാം, കൃഷ്ണകുമാര്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.