മരട്: നഷ്​ടപരിഹാരം രണ്ട്​ ദിവസത്തിനകം

മരട്: സുപ്രീംകോടതി ഉത്തരവി​​െൻറ അടിസ്ഥാനത്തിൽ പൊളിക്കുന്ന ഫ്ലാറ്റുകളിലെ ഉടമകൾക്കുള്ള നഷ്​ടപരിഹാരത്തുക രണ് ട്​ ദിവസത്തിനകം വിതരണം ചെയ്യുമെന്ന് സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 107 പേർക്കുള്ള നഷ്​ടപരിഹാരത്തുക തീരുമാനിച്ചതായും നഗരസഭ സെക്രട്ടറിയുടെ അധികച്ചുമതലയുള്ള സബ് കലക്ടർ വ്യക്തമാക്കി.

ഫ്ലാറ്റുടമകൾ സത്യവാങ്​മൂലവും നഗരസഭയിൽനിന്ന്​ നൽകുന്ന നിർദേശങ്ങളടങ്ങിയ രൂപരേഖയനുസരിച്ച് 200 രൂപയുടെ മുദ്രപ്പത്രവും സമർപ്പിക്കണം. വിവരങ്ങൾ കൃത്യമാണെങ്കിൽ രണ്ടു ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 13 പേർക്കാണ് ആദ്യം 25 ലക്ഷം വീതം ലഭിക്കുക. ഇതുവരെ 241 അപേക്ഷയാണ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചത്​.

ആൽഫ, ​െജയിൻ എന്നീ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള പ്രാരംഭ നടപടികളായതായും 10 ദിവസത്തിനകം കമ്പനികൾ ഓരോ ഫ്ലാറ്റും പൊളിക്കുന്നതിനുള്ള രൂപരേഖ സർക്കാറിന് കൈമാറുമെന്നും സബ് കലക്ടർ അറിയിച്ചു

Tags:    
News Summary - maradu flat compensation within two days -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.