ന്യൂഡൽഹി: മരട് കേസിൽ പരമാവധി ക്ഷമിച്ചുവെന്നും ഇനി ഒരു മണിക്കൂർ പോലും നീട്ടി നൽകാനാകില്ലെന്നും വ്യക്തമാക്കി സമയം നീട്ടി നൽകണമെന്ന ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര തള്ളി. ഒഴിയാൻ ഒരാഴ്ച കൂടി സമയം ചോദിച്ച മലയാളി അഭിഭാഷകരെ രൂക്ഷമായ ഭാഷയിൽ ശകാരിച്ച ജസ്റ്റിസ് അരുൺ മിശ്ര ചില അഭിഭാഷകരോട് കോടതിക്ക് പുറത്തുകടക്കാനും കൽപിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് മുമ്പിൽ വിഷയം പരാമർശിക്കാൻ അഭിഭാഷകരിലൊരാൾ ശ്രമിച്ചെങ്കിലും അദ്ദേഹം കേട്ടതായി ഭാവിച്ചില്ല.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിന് സ്റ്റേ ആവശ്യപ്പെട്ട് മരടിലെ ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹഞ്ച് ഹരജികൾ പരിഗണിക്കാൻ വിസമ്മതിച്ച് ജസ്റ്റിസ് അരുൺ മിശ്ര രണ്ട് ദിവസം മുമ്പ് തള്ളിയിരുന്നു. അതിന് ശേഷമാണ് മലയാളിയായ മുതിർന്ന അഭിഭാഷക എന്ന നിലയിൽ വസ്തുതകൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം അഡ്വ. ലില്ലി തോമസ് വെള്ളിയാഴ്ച സ്വന്തം നിലക്ക് നടത്തി നോക്കിയത്.
ഫ്ലാറ്റ് സമുച്ചയങ്ങൾ ഒഴിയാൻ ഒരാഴ്ച്ച കൂടി സമയം അനുവദിക്കണമെന്നും മരട് വിധി റദ്ദാക്കണമെന്നുമുള്ള ആവശ്യങ്ങൾ കേട്ടതോടെ ക്ഷുഭിതനായ ജസ്റ്റിസ് അരുൺ മിശ്ര അഭിഭാഷകരെ കണക്കറ്റ് ശകാരിച്ചു. ഇതിനിടയിൽ നാഷണൽ ലോയേഴ്സ് കാമ്പയിെൻറ അഡ്വ. മാത്യു നെടുമ്പാറ റിട്ട് ഹരജി സമർപ്പിക്കാനുള്ള അനുമതി േതടുക കൂടി ചെയ്തതോടെ ജസ്റ്റിസ് അരുൺ മിശ്ര എല്ലാ നിയന്ത്രണവും വിട്ടു. ‘‘നിങ്ങൾ കോടതിയുടെ സമയം മെനക്കെടുത്തുകയാണ്. നിങ്ങൾ ആരും ശബ്ദം ഉയർത്തരുത്. കോടതിക്ക് പുറത്തു കടക്കൂ’’ എന്ന് അഭിഭാഷകനെ നോക്കി ജഡ്ജി ശകാരിച്ചു.
ഫ്ലാറ്റ് ഒഴിയാൻ ഒരു മണിക്കൂർ പോലും കൂടുതൽ അനുവദിക്കാനാകിെല്ലന്ന് അദ്ദേഹം ഒാർമിപ്പിച്ചു. തങ്ങൾ എങ്ങോട്ടു പോകുമെന്ന് ഫ്ലാറ്റ് ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ലില്ലി തോമസ് ചോദിച്ചപ്പോൾ ക്ഷമിക്കാവുന്നതിെൻറ പരമാവധി ക്ഷമിച്ചുവെന്നായിരുന്നു അരുൺ മിശ്രയുടെ പ്രതികരണം. കുടിയൊഴിപ്പിക്കൽ പുനരധിവാസത്തോടൊപ്പം നടക്കേണ്ടതാണെന്നും ചുരുങ്ങിയത് ഒരാഴ്ച സമയം തരണമെന്നും ആവശ്യപ്പെെട്ടങ്കിലും ജസ്റ്റിസ് അരുൺ മിശ്ര തള്ളി. വിധിയിൽ ഒരു ഭേദഗതിക്കും ഉേദ്ദശ്യമില്ലെന്ന് ജസ്റ്റിസ് മിശ്ര ആവർത്തിച്ചു. കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.
അഡ്വ. മാത്യൂ നെടുമ്പാറ അയോധ്യ കേസ് കേൾക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിലിരിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി മുമ്പാകെ വീണ്ടുമൊരു ശ്രമം നടത്തി നോക്കി. മാത്യുവിനെ കണ്ട ഭാവം പോലും നടിക്കാതെ ചീഫ് ജസ്റ്റിസ് ഉച്ചയൂണിന് എഴുന്നേറ്റ് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.