മരട് ഫ്ളാറ്റ് കേസ്: പഞ്ചായത്ത്‌ മുൻ അധികൃതരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

തൃപ്പൂണിത്തുറ: മരട് ഫ്ളാറ്റ് കേസുമായി ബന്ധപ്പെട്ട് മരട് പഞ്ചായത്ത് മുൻ അധികൃതരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. ദേവസ്സിയെയും പഞ്ചായത്ത് മുൻ സെക്രട്ടറി പി.ജെ. ആന്റണിയെയുമാണ് ചോദ്യം ചെയ്തത്.

തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. രാത്രി എട്ടുവരെ നീണ്ടു.

മരട് നഗരസഭ ഓഫീസ് ഉദ്യോഗസ്ഥരെ കൊണ്ട് ഓഫീസിൽനിന്നും പഴയ രേഖകൾ എത്തിച്ചിരുന്നു. തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.

Tags:    
News Summary - maradu flat case: crime branch questioned former panchayat officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.