Posted On
date_range Updated On
date_range മരടിൽ കുറ്റകൃത്യം തെളിഞ്ഞെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ച സംഭവത്തിൽ കുറ്റകൃത്യം തെളിഞ്ഞെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റകൃത്യം നടന്നതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഇനി കുറ്റക്കാരെ കണ്ടെത്തിയാൽ മതി. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ആവശ്യമെങ്കിൽ മരട് നഗരസഭ ഉദ്യോഗസ്ഥരടക്കമുള്ളവരെ ചോദ്യം ചെയ്യും. മൂന്ന് മാസത്തിനകം കുറ്റപ്പത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ചിെൻറ തൊപ്പിയിലെ പൊൻതൂവലായി കേസ് മാറുമെന്നും തച്ചങ്കരി പറഞ്ഞു.
ഫ്ലാറ്റ് നിർമാണത്തിൽ പങ്കാളികളായ എല്ലാവരെയും മൂന്ന് മാസത്തിനകം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കഴിഞ്ഞദിവസം തച്ചങ്കരി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.