തിരുവനന്തപുരം: തീരദേശ പരിപാലന നിയന്ത്രണ ലംഘനത്തിന് സുപ്രീംകോടതി ഉത്തരവ് പ്ര കാരം മരട് പഞ്ചായത്തിൽ പൊളിക്കുന്ന മൂന്ന് ഫ്ലാറ്റുകളിലും നിന്ന് ഒഴിപ്പിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ 20.37 (20,37,24,147) കോടി രൂപ സർക്കാർ അനുവദിച്ചു.
കോടതി ഉത്തരവ് പ്രകാരം നഷ്ടപരിഹാരം നിർണയിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി തീരുമാന പ്രകാരമാണ് ഇത്. മരട് പഞ്ചായത്ത് സെക്രട്ടറി നഷ്ടപരിഹാരം ലഭിക്കാൻ അർഹരായ 32 ഫ്ലാറ്റ് ഉടമകളുടെ പട്ടിക സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഒാരോ ഫ്ലാറ്റ് ഉടമകൾക്കും കമ്മിറ്റി തീരുമാനിച്ച അർഹമായ തുക, അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സഹിതമാണ് പട്ടിക. ഇത് പ്രകാരം 7.61 കോടി രൂപ (7,61,85,800) മുൻകൂർ അനുവദിക്കണമെന്ന സെക്രട്ടറിയുടെ അഭ്യർഥന അംഗീകരിച്ച് തുക അനുവദിക്കാൻ ധനവകുപ്പ് തിങ്കളാഴ്ച ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.