മാറാട്​ മദ്​റസ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന്​ ഹരജി: ഹൈകോടതി വിശദീകരണം തേടി

​െകാച്ചി: സാമുദായിക കലാപ​െത്തയും കൂട്ടക്കൊലയെയും തുടർന്ന്​ സർക്കാർ ഏ​െറ്റടുത്ത മാറാട്​ പള്ളിയോട്​ ചേർന്ന മദ്​റസ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറി​​െൻറ വിശദീകരണം തേടി. മാറാട്​ നുസ്​റ ത്തുൽ ഇഖ്​വാൻ സംഘം സെ​ക്രട്ടറി നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ ഷാജി പി. ചാലിയുടെ ഇടക്കാല ഉത്തരവ്​.

ഹരജിക് കാരുടെ സംഘത്തിന്​ കീഴിൽ പ്രവർത്തിക്കുന്ന ഹിദായത്തുൽ ഇഖ്​വാൻ ജുമാമസ്​ജിദ്​ മാറാടുണ്ടായ കൂട്ടക്കൊലയെയും സാമുദായിക സംഘർഷങ്ങളെയും ക്രമസമാധാന പ്രശ്​നങ്ങളെയും തുടർന്ന്​ 2003 ​േമയ്​ എട്ടിനാണ്​ സർക്കാർ ഏറ്റെടുത്തത്​. ഇതി​േനാടു​ചേർന്ന മദ്​റസ ഏറ്റെടുക്കാൻ ഉത്തരവിൽ നിർദേശമുണ്ടായിരുന്നില്ലെങ്കിലും അതുൾപ്പെടെയായിരുന്നു ഏറ്റെടുക്കൽ.

നിബന്ധനകളുടെ അടിസ്ഥാനത്തിൽ​ പള്ളിയിൽ പ്രാർഥന അനുവദിച്ചിരുന്നു. 2012ൽ പ്രത്യേക അപേക്ഷ നൽകിയതിനെത്തുടർന്ന്​ നബിദിനാഘോഷങ്ങളും അനുവദിച്ചു. ഇതിനിടെ, ഹരജിക്കാരുടെ അപേക്ഷയെത്തുടർന്ന്​ മദ്​റസ നടത്തിപ്പിന്​ അനുമതി നൽകാൻ കോഴിക്കോട്​ കലക്​ട​േറാട്​ സംസ്ഥാന ന്യൂനപക്ഷ കമീഷ​​െൻറ ഉത്തരവായി. മദ്​റസക്ക്​ ചുറ്റുമതിൽ നിർമിക്കാനും കെട്ടിടം അറ്റകുറ്റപ്പണി നടത്താനും അനുമതി ലഭിച്ചു. എന്നാൽ, മദ്​റസ പ്രവർത്തനം നിർത്തിവെച്ച്​​​ കലക്​ടറുടെ ഉത്തരവുണ്ടായി.

15 വർഷമായി ഇവിടെ ക്രമസമാധാനപ്രശ്​നം ഉണ്ടായിട്ടില്ലെന്നും അതിനാൽ, മദ്​റസക്ക്​ അനുമതി നൽകണമെന്നും പൊലീസി​​െൻറ റിപ്പോർട്ട്​ പരിശോധിച്ച്​ ന്യൂനപക്ഷ കമീഷൻ വീണ്ടും ഉത്തരവിട്ടു. എന്നാൽ, ഉത്തരവ്​ പാലിക്കാൻ കലക്​ടർ തയാറാവുന്നില്ലെന്ന്​ ഹരജിയിൽ പറയുന്നു. ഉത്തരവ്​ നടപ്പാക്കാൻ കലക്​ടർക്ക്​ നിവേദനം നൽകിയെങ്കിലും നടപടിയില്ല. അതിനാൽ, ക്ലാസുകൾ ആരംഭിക്കാനാവാത്ത അവസ്ഥയിലാണെന്നും എത്രയും വേഗം മദ്​റസ പ്രവർത്തനം അനുവദിക്കാൻ കലക്​ടർക്ക്​ നിർദേശം നൽകണമെന്ന​ുമാണ്​ ഹരജിയിലെ ആവശ്യം.
Tags:    
News Summary - marad madrassa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.