കൊച്ചി: രണ്ടാം മാറാട് കലാപ ഗൂഢാലോചനക്കേസില്‍ മുസ്ലിംലീഗ് നേതാവ് മായിന്‍ ഹാജി അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. നേരത്തേ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കോഴിക്കോട് യൂനിറ്റിന്‍െറ എഫ്.ഐ.ആര്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ റീരജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് എസ്.പി എ. ഷിയാസ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. സി.ബി.ഐ വൈകാതെതന്നെ മാറാട് ക്യാമ്പ് ചെയ്ത് തെളിവെടുപ്പ് ആരംഭിക്കും. നേരത്തേ ക്രൈംബ്രാഞ്ചിന്‍െറ പ്രതിപ്പട്ടികയിലുണ്ടായിരുന്ന പ്രദേശത്തെ മുസ്ലിംലീഗ് നേതാവ് പി.പി. മൊയ്തീന്‍ കോയയാണ് ഒന്നാം പ്രതി. മായിന്‍ ഹാജി രണ്ടാം പ്രതിയാണ്. എന്‍.ഡി.എഫ് നേതാക്കള്‍, മാറാട് മഹല്ല് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ തുടങ്ങിയവരാണ് മറ്റ് പ്രതികള്‍.
ലീഗ് നേതാക്കളുടെ പേര് പറയുന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ മറ്റുള്ളവരുടെ വിശദാംശങ്ങളില്ല. പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തി കൂട്ടക്കൊലയും മറ്റ് അക്രമങ്ങളും നടത്താന്‍ പ്രേരണയും ഒത്താശയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. കൊലപാതകം, ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.
രണ്ടാം മാറാട് കലാപത്തിന്‍െറ ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി നേരത്തേ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച തോമസ് പി. ജോസഫ് അന്വേഷണ കമീഷനും ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ഇതത്തേുടര്‍ന്നാണ് 2010ല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
2003 മേയ് രണ്ടിനാണ് ഒമ്പതുപേരുടെ കൊലയില്‍ കലാശിച്ച രണ്ടാം മാറാട് കലാപം നടന്നത്. 2010 സെപ്റ്റംബര്‍ 25നാണ് മായിന്‍ ഹാജി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് ഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, രണ്ടാം മാറാട് കൂട്ടക്കൊലക്ക് മുന്നോടിയായി ഗൂഢാലോചന നടത്തിയതിനോ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നതിനോ തെളിവൊന്നും ലഭിച്ചിട്ടില്ളെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കൂട്ടക്കൊല നടന്ന കാലയളവിലെ ഭൂമി ഇടപാടുകള്‍, പ്രദേശവാസികളുടെ രണ്ടുലക്ഷം രൂപക്ക് മേലുള്ള ബാങ്കിടപാടുകള്‍ എന്നിവയെല്ലാം പരിശോധിച്ചതില്‍നിന്ന് ഒന്നും കണ്ടത്തൊനായില്ളെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍െറ വിശദീകരണം. എന്നാല്‍, അന്വേഷണം കാര്യക്ഷമമല്ളെന്നും സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു മൂസ ഹാജിയുടെ ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.