Posted On
date_range Updated On
date_range പഞ്ചാരക്കൊല്ലിയിൽ മാവോവാദികൾ എത്തി; ഭക്ഷണം കഴിച്ച ശേഷം ചായപ്പൊടി വാങ്ങി മടങ്ങി
മാനന്തവാടി: പൊലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചാരക്കൊല്ലിയിൽ ആയുധധാരികളായ രണ്ട് മാവോവാദികളെത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
തിങ്കളാഴ്ച രാത്രി ഏഴരയോടെ പ്രദേശവാസിയായ ചാലിൽ ചന്ദ്രെൻറ വീട്ടിലെത്തിയ ഇവർ ഭക്ഷണം കഴിച്ച ശേഷം വീട്ടുകാരിൽനിന്ന് ചായപ്പൊടി വാങ്ങി.
മാവോവാദി സംഘത്തിലെ സി.പി. മൊയ്തീൻ, വയനാടൻ രാമു എന്നിവരാണ് സ്ഥലത്തെത്തിയതെന്നാണ് വിവരം. ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സായുധ പൊലീസ് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.